Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒറ്റക്കെട്ടായ ശ്രമങ്ങള്‍ക്ക് പിണറായി തുരങ്കം വെയ്ക്കുന്നു: ചെന്നിത്തല

ദില്ലി: സംസ്ഥാനത്തെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഒറ്റക്കെട്ടായി സംസ്ഥാനത്തിന്റെ ആവശ്യങ്ങള്‍ നേടിയെടുക്കാനായി നടത്തുന്ന ശ്രമങ്ങള്‍ക്ക് തുരങ്കം വെയ്ക്കാനാണ് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ശ്രമിക്കുന്നതെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല ആരോപിച്ചു.

സംസ്ഥാന ആവശ്യങ്ങള്‍ക്ക് കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തുന്നതിനായി ദില്ലിയിലെത്തിയ സര്‍വ്വകക്ഷി സംഘം പ്രധാനമന്ത്രിയുമായി ചര്‍ച്ചനടത്തുന്നതിനിടയില്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിന്റെ അമേരിക്കന്‍ ചാരന്‍ എന്ന് ആക്ഷേപിച്ച പിണറായിയുടെ മനോഭാവത്തില്‍ സംശയമുണ്ട്.

സംസ്ഥാന താല്പര്യങ്ങളെ അട്ടിമറിയ്ക്കുകയെന്ന ഗൂഡാലോചനയാണ് ഇതിനുപിന്നില്‍. അല്ലെങ്കില്‍ ഇത്തരമൊരവസരത്തില്‍ ഇങ്ങനെയൊരു പ്രസ്താവന നടത്തേണ്ട കാര്യമില്ല- ചെന്നിത്തല കുറ്റപ്പെടുത്തി.

വികസനവിരുദ്ധനെന്ന് കോണ്‍ഗ്രസ് മുദ്രകുത്തിയ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനുമായി ചേര്‍ന്ന് കേരളത്തിന്റെ വികസനപ്രവര്‍ത്തനങ്ങള്‍ക്കായി സഹകരിക്കേണ്ടിവന്നില്ലേ എന്ന് ചോദിച്ചപ്പോള്‍ വികസനമെന്നത് സംസ്ഥാനത്തിന്റെ പൊതുവായ ആവശ്യമാണെന്നും സംസ്ഥാനത്തിന്റെ നന്മയ്ക്കും പുരോഗതിയ്ക്കും വേണ്ടി ആരുമായും സഹകരിക്കാന്‍ കോണ്‍ഗ്രസ് തയ്യാറാണെന്നും ചെന്നിത്തല മറുപടി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+