ദില്ലിയില്‍ 1.3കോടിയുടെ ഹെറോയിന്‍ പിടികൂടി
ദില്ലി: തെക്കന്‍ ദില്ലിയില്‍ നിന്നും ആഗോളവിപണിയില്‍ 1.3 കോടി രൂപ വിലവരുന്ന മയക്കുമരുന്നുമായി ഒരാളെ പിടികൂടിയതായി പൊലീസ് അറിയിച്ചു.
വെള്ളിയാഴ്ച ഗ്രേറ്റര്‍ കൈലാസില്‍ നിന്നും 1.3 കിലോഗ്രാം ഹെറോയിനുമായി അബു താഹിര്‍ എന്നയാളാണ് അറസ്റിലായത്.
പൊലീസ് നടത്തിയ ചോദ്യംചെയ്യലില്‍ ഝാര്‍ഖണ്ഡ് സ്വദേശിയാണെന്നാണ് ഇയാള്‍ പറഞ്ഞത്. എന്നാല്‍ ഇയാള്‍ ബംഗ്ലാദേശ് സ്വദേശിയാണോ എന്ന് സംശയമുണ്ടെന്ന് പൊലീസ് പറഞ്ഞു.
ചെറിയ പൊതികളിലാക്കിയ നിലയിലാണ് ഇയാളില്‍ നിന്നും ഹെറോയിന്‍ കണ്ടെടുത്തത്. ഇയാള്‍ ഒരു സ്വതന്ത്ര ഇടപാടുകാരനായിരിക്കില്ലെന്നും ഇതിനുപിന്നില്‍ വന്‍ സംഘങ്ങള്‍ തന്നെ ഉണ്ടാവാനിടയുണ്ടെന്നും പൊലീസ് സംശയം പ്രകടിപ്പിച്ചു.












Click it and Unblock the Notifications