മദനിയുടെ ജാമ്യാപേക്ഷ: തീരുമാനം എട്ടിന്
ചെന്നൈ: കോയമ്പത്തൂര്‍ സ്ഫോടനക്കേസിലെ വിചാരണത്തടവുകാരനായ പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മദനിയുടെ ജാമ്യാപേക്ഷയില്‍ തീരുമാനമെടുക്കുന്നത് മദ്രാസ് ഹൈക്കോടതി സപ്തംബര്‍ എട്ടിലേക്കു മാറ്റി.
മദനിയ്ക്ക് ജാമ്യം നല്‍കരുതെന്നും ജാമ്യം അനുവദിച്ചാല്‍ അത് ക്രമസമാധാന പ്രശ്നത്തിന് ഇടയാക്കുമെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു. ഇദ്ദേഹത്തിന് ആവശ്യമായ ചികിത്സ ജയിലില്‍ ഏര്‍പ്പെടുത്തിയിരുന്നതായി പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ അറിയിച്ചു.
എന്നാല്‍ പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം എന്നിവയെത്തുടര്‍ന്ന് മദനിയുടെ ആരോഗ്യസ്ഥിതി മോശമായിരിക്കുകയാണെന്നും അതിനാല്‍ ജാമ്യം അനുവദിക്കണമെന്നും അദ്ദേഹത്തിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ ആവശ്യപ്പെട്ടു.
തുടര്‍ന്ന് പ്രോസിക്യൂഷന്‍ കൂടുതല്‍ സമയം ചോദിച്ചതിനെത്തുടര്‍ന്ന് ജാമ്യാപേക്ഷ സപ്തംബര്‍ എട്ടിലേക്ക് മാറ്റിവെച്ചതായി കോടതി അറിയിക്കുകയായിരുന്നു.












Click it and Unblock the Notifications