കലാമിന് ഭീഷണിസന്ദേശം അയച്ചയാള്‍ അറസ്റില്‍
ദില്ലി: രാഷ്ട്രപതി എ.പി.ജെ അബ്ദുള്‍ കലാമിന് ഇ-മെയില്‍ വഴി ഭീഷണി സന്ദേശങ്ങള്‍ അയച്ച വ്യക്തിയെ ദില്ലി ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ അറസ്റ്ചെയ്തു.
മുംബൈ സ്വദേശിയായ അര്‍ജുന്‍ ദാസ് ഹൊച്ചന്ദാനി എന്നയാളാണ് അറസ്റിലായത്. ഇയാളെ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ ദില്ലിയിലേയ്കക് കൊണ്ടുവന്നിട്ടുണ്ട്.
ആഗസ്ത് മാസത്തിലാണ് രാഷ്ട്രപതിയുടെ ഇ-മെയില്‍ വിലാസത്തില്‍ ഇയാള്‍ രണ്ടുതവണ ഭീഷണി സന്ദേശങ്ങള്‍ അയച്ചത്.
ആഗസ്ത് 16നാണ് ആദ്യ സന്ദേശം അയച്ചത്. പിന്നീട് 24ന് രണ്ടാമത്തെതും അയയ്ക്കുകയായിരുന്നു. മുപ്പത് വയസ്സുള്ള അര്‍ജുന്‍ തൊഴില്‍ രഹിതനാണ്.












Click it and Unblock the Notifications