കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആന്ത്രാക്സ്: കോഴിക്കോട് ഒരു പശു കൂടി ചത്തു

  • By Staff
Google Oneindia Malayalam News

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ആന്ത്രാക്സ് രോഗം മൂലം ഒരു പശു കൂടി ചത്തു. ബേപ്പൂരില്‍ കയര്‍ ഫാക്ടറിക്ക് സമീപമുള്ള ഒരു പശുവാണ് ചത്തത്.

ജില്ലയില്‍ ആന്ത്രാക്സ് രോഗം കണ്ടെത്തിയതായി ജില്ലാ മൃഗസംരക്ഷണ വകുപ്പ് അധികൃതര്‍ വ്യാഴാഴ്ച സ്ഥിരീകരിച്ചിരുന്നു. മാത്തോട്ടത്തും അരക്കിണറിനു സമീപത്തും പശുക്കള്‍ ഇതേ രോഗം മൂലം ചത്തിരുന്നു.

തമിഴ്നാട്ടിലെ പൊള്ളാച്ചിയില്‍ നിന്നും മാംസവില്‍പ്പനയ്ക്കായി കൊണ്ടുവന്ന ഒരു പശു ചത്തതിനെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്.

എന്നാല്‍ രോഗബാധയില്‍ പരിഭ്രാന്തിയുടെ ആവശ്യമില്ലെന്നും രോഗം കണ്ടെത്തിയ പ്രദേശത്തെ മറ്റ് കന്നുകാലികള്‍ക്ക് പ്രതിരോധ മരുന്നുകള്‍ നല്‍കിയിട്ടുണ്ടെന്നും അതിനാല്‍ രോഗം നിയന്ത്രിക്കാന്‍ കഴിയുമെന്നും അധികൃതര്‍ വ്യക്തമാക്കി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X