ചെന്നിത്തല സോണിയയുമായി ചര്‍ച്ചനടത്തി
ദില്ലി: കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി.
സംസ്ഥാനത്തെ കാര്‍ഷിക പ്രതിസന്ധിമൂലം കര്‍ഷകര്‍ ആത്മഹത്യചെയ്യുന്ന പ്രവണത വര്‍ദ്ധിച്ചുവരുന്ന സാഹചര്യം കണക്കലെടുത്ത് എത്രയും പെട്ടന്ന് സംസ്ഥാനത്തിനാവശ്യമായ കാര്‍ഷിക പാക്കേജ് പ്രഖ്യാപിക്കമെന്ന് സോണിയയോട് ആവശ്യപ്പെട്ടതായി ചെന്നിത്തല അറിയിച്ചു. കാര്‍ഷിക പാക്കേജില്‍ ആലപ്പുഴ, ഇടുക്കി ജില്ലകളെക്കൂടി ഉള്‍പ്പെടുത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
കോണ്‍ഗ്രസ്സില്‍ യാതൊരു വിധ പ്രശ്നങ്ങളും ഇല്ല. പാര്‍ട്ടിയുടെ സംഘടനാ കാര്യങ്ങളില്‍ വീരപ്പമൊയ്ലിയുമായി ചര്‍ച്ചചെയ്ത് തീരുമാനങ്ങളെടുക്കും-അദ്ദേഹം വ്യക്തമാക്കി












Click it and Unblock the Notifications