കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുഹമ്മദ് കമ്മിറ്റി മാര്‍ക്ക് ലിസ്റുകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടു

  • By Staff
Google Oneindia Malayalam News

കൊച്ചി: സ്വാശ്രയ കോളജുകളിലെ പ്രവേശനത്തിന് മേല്‍നോട്ടം വഹിക്കുന്ന ജസ്റിസ് പി.എ.മുഹമ്മദ് കമ്മിറ്റി സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ 50 ശതമാനം മാനേജ്മെന്റ് സീറ്റുകളില്‍ പ്രവേശനം ലഭിച്ച വിദ്യാര്‍ത്ഥികളുടെ യഥാര്‍ത്ഥ മാര്‍ക്ക് ലിസ്റുകള്‍ ഹാജരാക്കാന്‍ മാനേജ്മെന്റുകളോട് ആവശ്യപ്പെട്ടു.

വ്യാഴാഴ്ച പഴയ ഹൈക്കോടതി കെട്ടിടത്തില്‍ നടന്ന സിറ്റിംഗിലാണ് കമ്മിറ്റി ഈ നിര്‍ദേശം നല്‍കിയത്. മാര്‍ക്ക് ലിസ്റുകളും റാങ്ക് ലിസ്റും വെള്ളിയാഴ്ചത്തെ സിറ്റിംഗില്‍ ഹാജരാക്കാനാണ് നിര്‍ദേശം.

വ്യാഴാഴ്ച ഏഴ് സ്വാശ്രയ മെഡിക്കല്‍ കോളജുകളുടെ പ്രതിനിധികള്‍ കമ്മിറ്റിക്കു മുമ്പാകെ ഹാജരായി മാനേജ്മെന്റ് സീറ്റുകളിലെ പ്രവേശന പ്രക്രിയ സംബന്ധിച്ച സത്യവാങ്മൂലങ്ങള്‍ നല്‍കി.

സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ പ്രവേശന പരീക്ഷയുടെ കണ്‍ട്രോളര്‍ സി.രാധാകൃഷ്ണപിള്ളയും സ്വാശ്രയ മെഡിക്കല്‍ കോളജ്മ മാനേജ്മെന്റ്സ് അസോസിയേഷന്‍ സെക്രട്ടറി ജോര്‍ജ് പോളും കമ്മിറ്റിക്കു മുമ്പാകെ ഹാജരായി.

വ്യാഴാഴ്ചത്തെ സിറ്റിംഗില്‍ മൂന്ന് വിദ്യാര്‍ത്ഥികളുടെ പരാതികള്‍ കമ്മിറ്റിക്കു ലഭിച്ചു. ഒരു വിദ്യാര്‍ത്ഥി നല്‍കിയ പരാതിയില്‍ മാനേജ്മെന്റുകളുടെ കണ്‍സോര്‍ഷ്യം നടത്തിയ പ്രവേശനപരീക്ഷയില്‍ ഉറച്ച റാങ്ക് ലഭിച്ചിട്ടും പ്രവേശനം നിഷേധിച്ചുവെന്ന് പരാതിപ്പെട്ടിട്ടുണ്ട്. കമ്മിറ്റി ഈ പരാതി സര്‍ക്കാര്‍ കൗണ്‍സലിന് കൈമാറി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X