കോടതി അനുമതിയോടെ സിപിഎം റാലി നടത്തി
കണ്ണൂര്‍: കോടതിയുടെ അനുമതിയോടെ കണ്ണൂര്‍ മുനിസിപ്പല്‍ ജവാഹര്‍ സ്റേഡിയത്തില്‍ സിപിഎം വ്യാഴാഴ്ച വൈകീട്ട് ജില്ലാ റാലി നടത്തി.
സ്റേഡിയത്തില്‍ സിപിഎം പ്രവര്‍ത്തകര്‍ കടക്കുന്നതു തടഞ്ഞുകൊണ്ട് വ്യാഴാഴ്ച പ്രിന്‍സിപ്പല്‍ മുന്‍സിഫ് കോടതി ഉത്തരവ് പുറപ്പെടുവിച്ചതോടെ റാലിയുടെ നടത്തിപ്പ് അനിശ്ചിതത്വത്തിലായിരുന്നു. കായികേതര പരിപാടികള്‍ സ്റേഡിയത്തില്‍ നടത്താന്‍ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് ഗുസ്തി ചാമ്പ്യന്‍ വി.വി.സത്യാനന്ദന്‍ നല്‍കിയ ഹര്‍ജിയിലാണ് മുന്‍സിഫ് കോടതിയുടെ ഈ ഉത്തരവുണ്ടായത്.
ഈ ഉത്തരവിനെതിരെ വ്യാഴാഴ്ച ജില്ലാ കോടതിയില്‍ സിപിഎം അപ്പീല്‍ നല്‍കി. മുന്‍സിഫ് കോടതിയുടെ ഉത്തരവ് റദ്ദാക്കിയ ജഡ്ജി എസ്.സതീനാഥ് ആഗസ്ത് 29ന് പുറപ്പെടുവിച്ച സര്‍ക്കാര്‍ ഉത്തരവ് പ്രകാരം റാലി നടത്താന്‍ അനുമതി നല്‍കി.
സ്റേഡിയത്തില്‍ റാലി നടത്തുന്നതിന് അനുമതി നിഷേധിച്ച മുനിസിപ്പല്‍ അധികൃതരുടെ നിലപാട് പിന്‍വലിക്കണമെന്നും റാലി നടത്താന്‍ അനുവദിക്കണമെന്നുമാണ് ആഗസ്ത് 29ന് തദ്ദേശ സ്വയം ഭരണ സെക്രട്ടറി പുറപ്പെടുവിച്ച ഉത്തരവില്‍ വ്യക്തമാക്കിയിരുന്നത്. തദ്ദേശ സ്വയംഭരണ കൗണ്‍സിലുകളുടെ ഉത്തരവ് റദ്ദാക്കാന്‍ സര്‍ക്കാരിന് അധികാരമില്ലെന്ന് മുന്‍സിഫ് കോടതി വിധിച്ചെങ്കിലും സിപിഎം നല്‍കിയ അപ്പീലിന്മേല്‍ ഈ ഉത്തരവ് റദ്ദാക്കപ്പെടുകയായിരുന്നു.
സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ റാലി ഉദ്ഘാടനം ചെയ്തു.












Click it and Unblock the Notifications