ദേവസ്വം ബോര്‍ഡില്‍ എക്കാലവും അഴിമതി: മന്ത്രി
തിരുവനന്തപുരം: ദേവസ്വം ബോര്‍ഡില്‍ എക്കാലവും അഴിമതി നടന്നിട്ടുണ്ടെന്ന് ദേവസ്വം മന്ത്രി ജി.സുധാകരന്‍.
ബോര്‍ഡിലെ അഴിമതികള്‍ അവസാനിപ്പിക്കാന്‍ കര്‍ശന നടപടിയെടുക്കുമെന്ന് മന്ത്രി വ്യക്തമാക്കി. വെള്ളിയാഴ്ച വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദേവസ്വം ബോര്‍ഡ് അഴിച്ചുപണിയുകയും ബോര്‍ഡില്‍ സ്ത്രീകളെ ഉള്‍പ്പെടുത്തുകയും ചെയ്യും. പിന്നോക്ക വിഭാഗങ്ങള്‍ക്ക് ദേവസ്വത്തില്‍ സംവരണം ഏര്‍പ്പെടുത്തുന്നതിനെ കുറിച്ച് ആലോചിക്കുന്നുണ്ട്.
ബോര്‍ഡിലെ നിയമനങ്ങളുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളെ കുറിച്ച് ക്രൈംബ്രാഞ്ചിനെ കൊണ്ട് അന്വേഷിപ്പിക്കും. എന്നാല്‍ ഈ പരാതികളില്‍ കഴമ്പുണ്ടെന്ന് കരുതുന്നില്ല. ഇതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് സംശയവുമുണ്ട്.
വിശ്വാസികളുടെ താത്പര്യം സംരക്ഷിച്ചുകൊണ്ട് ദേവസ്വം ബോര്‍ഡിനെ നിയന്ത്രിക്കാന്‍ നിയമം കൊണ്ടുവരുമെന്ന് മന്ത്രി അറിയിച്ചു.












Click it and Unblock the Notifications