സ്വാശ്രയം: സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കി
കൊച്ചി: സ്വാശ്രയ പ്രൊഫഷണല്‍ കോളജുകളിലെ പ്രവേശനത്തിന്റെ മേല്‍നോട്ട ചുമതലയുള്ള ജസ്റിസ് പി.എ.മുഹമ്മദ് കമ്മിറ്റിക്ക് മുമ്പാകെ സര്‍ക്കാര്‍ സത്യവാങ് മൂലം നല്‍കി.
മാനേജ്മെന്റുകള്‍ നടത്തിയ പ്രവേശന പരീക്ഷ സുതാര്യമല്ലെന്നും സുപ്രീംകോടതി വിധിക്ക് എതിരാണെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. അപേക്ഷ ക്ഷണിച്ചത് മുതല്‍ പരീക്ഷ നടത്തിയതുവരെയുള്ള കാര്യങ്ങളില്‍ ക്രമിക്കേടുണ്ടെന്നാണ് സത്യവാങ്മൂലത്തിലെ ആരോപണം.
പത്രപരസ്യം വേണ്ടത്ര ശ്രദ്ധിക്കുന്ന തരത്തിലല്ല നല്‍കിയത്. കേരളത്തില്‍ രണ്ട് പത്രങ്ങളില്‍ മാത്രമേ പരസ്യം നല്‍കിയിരുന്നുള്ളൂ. വളരെ കുറച്ച് വിദ്യാര്‍ത്ഥികള്‍ മാത്രമേ കണ്‍സോര്‍ഷ്യം നടത്തിയെന്ന് പറയുന്ന പ്രവേശന പരീക്ഷ എഴുതിയുള്ളൂ. പണം അടയ്ക്കുമെന്ന് ഉറപ്പുള്ള വിദ്യാര്‍ത്ഥികളെ മാത്രമേ പരീക്ഷ എഴുതാന്‍ മാനേജ്മെന്റുകള്‍ അനുവദിച്ചിട്ടുള്ളൂ.
പരീക്ഷ എഴുതി പ്രവേശനം ലഭിച്ച വിദ്യാര്‍ത്ഥികള്‍ക്ക് 100ന് മുകളില്‍ മാര്‍ക്ക് ലഭിച്ചിരുന്നു. എന്നാല്‍ പ്രവേശനം നിഷേധിക്കപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് 40, 50 എന്നീ നിരക്കുകളിലാണ് മാര്‍ക്കുള്ളത്. എന്നാല്‍ ഇവര്‍ പ്ലസ് ടുവിന് ഉയര്‍ന്ന മാര്‍ക്കോടെയാണ് ജയിച്ചത്. ഈ വൈരുദ്ധ്യം പ്രവേശന പരീക്ഷ സുതാര്യമായല്ല നടത്തിയെന്നതിന്റെ തെളിവാണെന്നും സര്‍ക്കാര്‍ പറയുന്നു.












Click it and Unblock the Notifications