ബിപിഎല്‍ കാര്‍ഡ് എണ്ണം കുറയുന്നത് കേന്ദ്രം പരിഗണിക്കും: മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് ദാരിദ്യ്രരേഖയ്ക്ക് താഴെയുള്ള(ബിപിഎല്‍) റേഷന്‍ കാര്‍ഡ് ഉടമകളുടെ എണ്ണത്തില്‍ കുറവുവരുന്ന കാര്യം വ്യാഴാഴ്ചത്തെ ദില്ലി സന്ദര്‍ശനവേളയില്‍ കേന്ദ്രത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തിയതായി മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ അറിയിച്ചു.
ദില്ലിയില്‍ നിന്ന് തിരിച്ചെത്തിയശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഇക്കാര്യം വേണ്ടിവിധം പരിഗണിക്കാമെന്ന് കേന്ദ്രം ഉറപ്പുനല്‍കിയിട്ടുണ്ട്.
വിഴിഞ്ഞം മുല്ലപ്പെരിയാര്‍ പ്രശ്നങ്ങളില്‍ കേന്ദ്രത്തില്‍ നിന്ന് കേരളത്തിന് അനുകൂലമായി തീരുമാനങ്ങള്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വി.എസ് പറഞ്ഞു.












Click it and Unblock the Notifications