കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്ത്രീകളുടെ അടിവസ്ത്രം മോഷ്ടിച്ച യുവാവിന് 11 വര്‍ഷം തടവ്

  • By Staff
Google Oneindia Malayalam News

കോര്‍വാലിസ്: കോളജ് പെണ്‍കുട്ടികളുടെ അടിവസ്ത്രങ്ങള്‍ മോഷ്ടിക്കുന്നത് പതിവാക്കിയ യുവാവിന് 11 വര്‍ഷം തടവ്.

യുഎസിലെ ബെന്റണ്‍ കണ്‍ട്രിയിലാണ് ഓര്‍ഗോണ്‍ സ്റേറ്റ് സര്‍വകലാശാലയിലെ പെണ്‍കുട്ടികളുടെ അടിവസ്ത്രങ്ങളും മറ്റും മോഷ്ടിച്ചതിന് മുപ്പത്തിരണ്ടുകാരനായ സുന്‍ഗ് കൂ കിം എന്ന യുവാവിനെ തടവുശിക്ഷക്ക് വിധിച്ചത്. 31 മാസത്തെ തടവിനാണ് ശിക്ഷിച്ചത്. നേരത്തെ വാഷിംഗ്ടണ്‍, യാംഹില്‍, മള്‍ത്നോമാഹ് കോടതികളില്‍ ഇതേ കുറ്റത്തിന് യുവാവിനെ ശിക്ഷിച്ചിരുന്നു. മൊത്തം 11 വര്‍ഷത്തെ തടവാണ് യുവാവ് അനുഭവിക്കേണ്ടത്.

മകന് മാനസികാസ്വാസ്ഥ്യമുണ്ടെന്ന് മാതാപിതാക്കള്‍ വാദിച്ചെങ്കിലും കോടതി അത് ചെവിക്കൊണ്ടില്ല. ചില അടിവസ്ത്രങ്ങള്‍ ധരിച്ച് കിം ഫോട്ടോക്ക് പോസ് ചെയ്തതായും ഇയാളുടെ കമ്പ്യൂട്ടറില്‍ ആയിരക്കണക്കിന് അശ്ലീല ഫോട്ടോകള്‍ കണ്ടതായും പ്രോസിക്യൂഷന്‍ വാദിച്ചു. മരണത്തിലേക്ക് നയിക്കുന്ന കടുത്ത പീഡന രീതികളുടെ ഒരു പട്ടിക ഇയാള്‍ ഉണ്ടാക്കിയതായും കണ്ടെത്തിയെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X