വ്യതിചലിച്ചാല്‍ പിന്തുണ പിന്‍വലിക്കും: യെച്ചൂരി
സോളാപൂര്‍: പൊതുമിനിമം പരിപാടിയില്‍ നിന്ന് വ്യതിചലിച്ചുകൊണ്ടു പ്രവര്‍ത്തിക്കുകയാണെങ്കില്‍ യുപിഎ സര്‍ക്കാര്‍ക്കാറിന് നല്‍കുന്ന പിന്തുണ ഇടതുപാര്‍ട്ടികള്‍ പിന്‍വലിക്കുമെന്ന് സപിഎം നേതാവ് സീതാറാം യച്ചൂരി മുന്നറിയിപ്പു നല്‍കി.
വിവിധ പാര്‍ട്ടികള്‍ ഉള്‍ക്കൊള്ളുന്നതാണ് യുപിഎ സര്‍ക്കാര്‍. ചില പാര്‍ട്ടികള്‍ സര്‍ക്കാറിന് പിന്തുണനല്‍കുന്ന നിലപാട് തുടരുകയാണ്. എന്നാല്‍ ചില പ്രശ്നങ്ങളിലും സര്‍ക്കാറുമായി അഭിപ്രായവ്യത്യാസങ്ങള്‍ നിലനില്‍ക്കുന്നുണ്ട്.
പൊതു മിനിമം പരിപാടി പ്രകാരം പ്രവര്‍ത്തനം തുടരുന്ന കാലത്തോളം തങ്ങള്‍ കോണ്‍ഗ്രസിനൊപ്പമുണ്ടാകും. എന്നാല്‍ ജനാഭിപ്രായത്തിന് വിരുദ്ധമായ തീരുമാനങ്ങളാണ് സര്‍ക്കാര്‍ കൈക്കൊള്ളുന്നതെങ്കില്‍ തീര്‍ച്ചയായും പിന്തുണ് പിന്‍വലിക്കും- യച്ചൂരി വ്യക്തമാക്കി.
മുമ്പ് കേന്ദ്രധനമന്ത്രിയായിരുന്ന കാലത്ത് മന്‍മോഹന്‍ സിംഗ് സ്വകാര്യവത്കരണത്തെ അനുകൂലിച്ചിരുന്നു. എന്നാല്‍ പ്രധാനമന്ത്രിയായശേഷം അദ്ദേഹം ഇത്തരം നീക്കങ്ങളെ എതിര്‍ക്കുന്നുണ്ട്. സര്‍ക്കാറിന്റെ പല തീരുമാനങ്ങളിലും ഗുണപരമായ മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്-അദ്ദേഹം വിലയിരുത്തി.
സാധാരണ ജനങ്ങളുടെ ക്ഷേമത്തിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളും പദ്ധതികളും സര്‍ക്കാര്‍ കൈക്കൊള്ളണംമെന്നും യച്ചൂരി അഭിപ്രായപ്പെട്ടു.












Click it and Unblock the Notifications