ജോസഫ് വിവാദം: റിപ്പോര്‍ട്ട് രണ്ടു ദിവസത്തിനകം സമര്‍പ്പിക്കും

തിരുവനന്തപുരം: പൊതുമരാമത്ത് മന്ത്രി പി.ജെ ജോസഫ് വിമാനയാത്രയ്ക്കിടെ സഹയാത്രികയോട് മോശമായി പെരുമാറിയെന്ന ആരോപണത്തിന്റെ അന്വേഷണ റിപ്പോര്‍ട്ട് രണ്ട് ദിവസത്തിനകം ലഭിക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

പത്തുദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നായിരുന്നു ആദ്യം സര്‍ക്കാര്‍ അന്വേഷണോദ്യോഗസ്ഥര്‍ക്ക് നല്‍കിയ നിര്‍ദ്ദേശം. എന്നാല്‍ ഇതിനായി കുറേക്കൂടി സാവകാശം അനുവദിക്കണമെന്ന് അന്വേഷണ സംഘം ആവശ്യപ്പെട്ടതായാണ് അറിയുന്നത്.

മന്ത്രി മോശമായി പെരുമാറിയെന്ന് പരാതിപ്പെട്ട സ്ത്രീയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ വിമാനത്തിലെ സീറ്റുകള്‍ ഒരിക്കല്‍ക്കൂടി പരിശോധിക്കേണ്ടിവന്നതിനാല്‍ അന്വേഷണച്ചുമതലയുള്ള ഐജി ബി.സന്ധ്യ വെള്ളിയാഴ്ച കൊച്ചിയിലെത്തിയിരുന്നു.

പനി ബാധിച്ച മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ വിശ്രമം കഴിഞ്ഞെത്തുന്നതോടെ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നാണ് സൂചന.

ഇതിനിടയില്‍ കേസന്വേഷണവുമായി ബന്ധപ്പെട്ട് ഐജി സന്ധ്യ തന്നെവന്നു കണ്ടെന്നും കേസിന്റെ കാര്യങ്ങള്‍ സംസാരിച്ചുവെന്നുമുള്ള വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് ഡിജിപി രമണ്‍ ശ്രീവാസ്തവ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+