മുല്ലപ്പെരിയാര്‍ ഡാമിന് വിള്ളലുണ്ടെന്ന് മന്ത്രി
കുമളി: അടുത്തിടെയുണ്ടായ ഭൂചലനത്തില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിന് വീണ്ടും വിള്ളലുണ്ടായിട്ടുണ്ടെന്ന് റവന്യൂ മന്ത്രി കെ.പി രാജേന്ദ്രന്‍ പറഞ്ഞു.
മന്ത്രിസഭയുടെ തീരുമാനമനുസരിച്ച് ഡാമില്‍ പരിശോധനയ്ക്കെത്തിയതായിരുന്നു മന്ത്രി. ഫ്രാന്‍സിസ് ജോര്‍ജ് എം.പി, പീരുമേട് എംഎല്‍എ എ. ബിജിമോള്‍ തുടങ്ങിയവര്‍ മന്ത്രിയ്ക്കൊപ്പം അണക്കെട്ട് സന്ദര്‍ശിച്ചു.
അണക്കെട്ടിലെ സ്ലീപ്പേജ് വെള്ളം ശേഖരിയ്ക്കാന്‍ സംസ്ഥാന ഉദ്യോഗസ്ഥരെ തമിഴ്നാട് സര്‍ക്കാര്‍ അനുവദിക്കാത്തതിനെ തുടര്‍ന്നാണ് അണക്കെട്ട് സന്ദര്‍ശിയ്ക്കാന്‍ മന്ത്രിസഭ മന്ത്രി രാജേന്ദ്രന് നിര്‍ദ്ദേശം നല്‍കിയത്.
അണക്കെട്ടിന് ഏതെങ്കിലും തരത്തിലുള്ള അപകടമുണ്ടായാല്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളെക്കുറിച്ച് സംഘം വിലയിരുത്തും.












Click it and Unblock the Notifications