യുവാവ് അമ്മയടക്കം മൂന്ന് പേരെ വെട്ടിക്കൊന്നു
തൊടുപുഴ: അടിമാലി കൊന്നത്തടിയില്‍ അമ്മയെയും വല്യപ്പനെയും അയല്‍വാസിയായ സ്ത്രീയെയും യുവാവ് വെട്ടിക്കൊന്നു.
കൊന്നത്തടി അഞ്ചാം മൈല്‍ കൊന്നയ്ക്കല്‍ ജോജോ എന്ന ജോമോന്‍ ആണ് (22) അമ്മ മേരി (53), മേരിയുടെ അച്ഛന്‍ വാവച്ചന്‍ എന്ന ജോസഫ് (87), അയല്‍ക്കാരി പോത്തുപാറ വിജയന്റെ ഭാര്യ ശാന്ത എന്നിവരെ വെട്ടികൊന്നത്. ഇവരെ വെട്ടിയേശഷം ഗ്യാസ് സിലിണ്ടര്‍ തുറന്നുവിട്ട് വീടിനു തീവച്ചു.
ശനിയാഴ്ച പുലര്‍ച്ചെ 5.45നാണ് സംഭവം. മേരിയെയും ജോസഫിനെയും വീട്ടിനുള്ളില്‍ വെട്ടിയ ജോജോ ബഹളം കേട്ട് ഓടിയെത്തിയ അയല്‍ക്കാരന്‍ ദാമോദരനെയും ദാമോദരന്റെ മകന്റെ ഭാര്യ ശാന്തയെയും വെട്ടുകയായിരുന്നു. ആശുപത്രിയിലേക്കുള്ള വഴിയിലാണ് ശാന്ത മരിച്ചത്. സാരമായി പരിക്കേറ്റ ദാമോദരന്‍ കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.
തീവയ്പില്‍ ജോജോക്കും പൊള്ളലേറ്റു. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. കൊലപാതക കാരണം സ്വത്തുതര്‍ക്കമാണെന്ന് സംശയിക്കുന്നു. ജോജോ മയക്കുമരുന്നിന് അടിമയാണെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.












Click it and Unblock the Notifications