ജസ്റിസ് ശ്രീകൃഷ്ണ ശമ്പള കമ്മിഷന്‍ അധ്യക്ഷന്‍
ദില്ലി : ആറാം ശമ്പള കമ്മിഷന്റെ ചെയര്‍മാനായി മുന്‍ സുപ്രീം കോടതി ജഡ്ജി ജസ്റിസ് ബി. എന്‍. ശ്രീകൃഷ്ണയെ നിയമിച്ചുകൊണ്ട് കേന്ദ്രം ഉത്തരവായി.
33 ലക്ഷം വരുന്ന കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പുനര്‍നിര്‍ണയിക്കുകയാണ് കമ്മിഷന്റെ ചുമതല. പ്രൊഫസര്‍ ആര്‍.എച്ച്.ദൊലാകിയ, പ്രൊഫ. ജെ.എസ്. മാത്തൂര്‍, എസ്. നാഥ് എന്നിവര്‍ കമ്മിഷനില്‍ അംഗങ്ങളും കൃഷിമന്ത്രാലയം അഡീഷല്‍ സെക്രട്ടറി സുഷമാനാഥ് സെക്രട്ടറിയുമാണ്.
പുതിയ ശമ്പള കമ്മിഷനെ നിയമിക്കാന്‍ ജൂലൈ 20ന് ആണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്. 18 മാസത്തെ സമയമാണ് കമ്മിഷന് നല്‍കുക.












Click it and Unblock the Notifications