എയര്‍ ഇന്ത്യക്ക് സര്‍ക്കാര്‍ സ്ഥലം കൈമാറി
തിരുവനന്തപുരം: വിമാനത്താവളത്തിന് സമീപം വിമാനങ്ങളുടെ അറ്റക്കുറ്റപ്പണികള്‍ക്കുള്ള യൂണിറ്റ് സ്ഥാപിക്കുന്നതിന് എയര്‍ ഇന്ത്യക്ക് സംസ്ഥാന സര്‍ക്കാര്‍ 15 ഏക്കര്‍ സ്ഥലം കൈമാറി.
ശനിയാഴ്ച എയര്‍ ഇന്ത്യാ ജനറല്‍ മാനേജര്‍ ഐ.എസ്.വധേകര്‍ക്ക് മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ ഇതുസംബന്ധിച്ച രേഖകള്‍ കൈമാറി. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ വച്ചാണ് രേഖകളുടെ കൈമാറ്റം നടന്നത്.
സപ്തംബര്‍ അവസാനം കേന്ദ്ര വ്യോമയനാന മന്ത്രി പ്രഫുല്‍ പട്ടേല്‍ യൂണിറ്റിനുള്ള തറക്കല്ലിടുമെന്ന് നിയമമന്ത്രി എം.വിജയകുമാര്‍ അറിയിച്ചു. വിജയകുമാറിന് പുറമെ പന്ന്യന്‍ രവീന്ദ്രന്‍ എംപി, എംഎല്‍എമാരായ വി.ശിവന്‍കുട്ടി, വി.സുരേന്ദ്രന്‍പിള്ള എന്നിവരും മുഖ്യമന്ത്രിയുടെ വസതിയില്‍ സന്നിഹിതരായിരുന്നു.












Click it and Unblock the Notifications