തിരുവനന്തപുരം-ഫ്രാങ്ക്ഫര്‍ട്ട് നേരിട്ടുള്ള വിമാനം
തിരുവനന്തപുരം: തിരുവനന്തപുരത്തു നിന്ന് ഫ്രാങ്ക്ഫര്‍ട്ടിലേക്ക് അടുത്ത വര്‍ഷം മുതല്‍ നേരിട്ട് വിമാന സര്‍വീസ് ആരംഭിക്കുമെന്ന് എയര്‍ ഇന്ത്യാ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ വി.തുളസീദാസ് അറിയിച്ചു.
തിരുവനന്തപുരത്തു നിന്ന് ബാംഗ്ലൂര്‍ വഴിയായിരിക്കും വിമാനം സര്‍വീസ് നടത്തുന്നത്. വിമാനത്തിന്റെ എല്ലാ സീറ്റുകളിലേക്കും തിരുവനന്തപുരത്തു നിന്നു തന്നെ യാത്രക്കാരെ കിട്ടാന്‍ സാധ്യതയില്ലാത്തതിനാലാണ് ഇതെന്ന് തുളസീദാസ് വ്യക്തമാക്കി.
യൂറോപ്പിലേക്കും യുഎസിലെ വിവിധ ഭാഗങ്ങളിലേക്കും തിരുവനന്തപുരത്തെയും ബാംഗ്ലൂരിലെയും സാങ്കേതിക മേഖലയിലെ ജീവനക്കാര്‍ക്ക് സൗകര്യപ്രദമായി യാത്ര ചെയ്യാനാവുമെന്നതിനാല്‍ ബാംഗ്ലൂര്‍ വഴിയാവുമ്പോള്‍ എല്ലാ സീറ്റിലും യാത്രക്കാരുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് തുളസീദാസ് പറഞ്ഞു.












Click it and Unblock the Notifications