ജോസഫ് വിവാദം: ഐജി സന്ധ്യ റിപ്പോര്‍ട്ട് നല്‍കി
തിരുവനന്തപുരം: മന്ത്രി ജോസഫ് വിമാനത്തില്‍ വച്ച് സഹയാത്രികയോട് അപമര്യാദയായി പെരുമാറിയെന്ന ആരോപണത്തെ കുറിച്ച് അന്വേഷിച്ച ഐജി സന്ധ്യ റിപ്പോര്‍ട്ട് ആഭ്യന്തര സെക്രട്ടറി ലിസി ജേക്കബിന് നല്‍കി.
പരാതിക്കാരിയില്‍ നിന്ന് ഐജി സന്ധ്യ പരാതി എഴുതിവാങ്ങിയെന്നാണ് അറിയുന്നത്. രേഖാമൂലം പരാതി ലഭിച്ചുവെങ്കില്‍ പൊലീസിന് കേസെടുത്ത് അന്വേഷിക്കേണ്ടിവരും. അങ്ങനെയെങ്കില്‍ പി.ജെ.ജോസഫിന് മന്ത്രി സ്ഥാനത്ത് തുടരുക ബുദ്ധിമുട്ടാവും.
ഞായറാഴ്ച ചേരുന്ന എല്‍ഡിഎഫ് യോഗം ഇക്കാര്യം ചര്‍ച്ച ചെയ്തേക്കും. ജോസഫ് ഒഴിയണോയെന്ന കാര്യത്തില്‍ യോഗത്തില്‍ ഒരു തീരുമാനമുണ്ടായേക്കുമെന്നാണ് സൂചന.
ജോസഫ് യോഗത്തില്‍ പങ്കെടുക്കുന്നില്ല. ഒരു ബന്ധുവിന്റെ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കുന്നതിന് മന്ത്രി അങ്കമാലിയിലാണ്. അങ്കമാലിയില്‍ ഞായറാഴ്ച വൈകുന്നേരം ജോസഫ് ഗ്രൂപ്പ് യോഗം ചേരും.












Click it and Unblock the Notifications