Get Updates
Get notified of breaking news, exclusive insights, and must-see stories!

മാക്ട ചലച്ചിത്ര ഇന്‍സ്റിറ്റ്യൂട്ട് തുടങ്ങുന്നു

കൊച്ചി: ചലച്ചിത്ര സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ മാക്ട ചലച്ചിത്ര ഇന്‍സ്റിറ്റ്യൂട്ട് തുടങ്ങുന്നു.

മാക്ടയുടെ പുതിയ ഭാരവാഹികള്‍ സ്ഥാനമേറ്റതിനു ശേഷം അറിയിച്ചതാണ് ഇക്കാര്യം. ചെയര്‍മാനായി വിനയനും ജനറല്‍ സെക്രട്ടറിയായി കെ.ജി.ജോര്‍ജുമാണ് സ്ഥാനമേറ്റത്.

ഇന്‍സ്റിറ്റ്യൂട്ടിനായി ആലുവയ്ക്കും പൂക്കാട്ടുപടിയ്ക്കും ഇടയിലായി നാല് ഹെക്ടര്‍ സ്ഥലം നല്‍കാമെന്ന് സര്‍ക്കാര്‍ സമ്മതിച്ചതായി വിനയന്‍ അറിയിച്ചു. സ്ഥലം കൈമാറുന്നതിനുള്ള നടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കുമെന്ന് റവന്യൂ മന്ത്രി കെ.പി.രാജേന്ദ്രന്‍ ഉറപ്പു തന്നിട്ടുണ്ട്.

ചമയക്കാരെ പോലുള്ള ഇടത്തരക്കാരായ സാങ്കേതിക പ്രവര്‍ത്തകര്‍ക്കായി ഒരു ഭവന നിര്‍മാണ പദ്ധതിക്ക് മാക്ട രൂപം നല്‍കുന്നുണ്ട്. ചെറിയ ഫ്ലാറ്റുകളുള്ള ഒരു അപ്പാര്‍ട്ട്മെന്റ് സമുച്ചയം നിര്‍മിക്കാനാണ് ഉദ്ദേശിക്കുന്നത്. പഴയകാല സാങ്കേതിക പ്രവര്‍ത്തകരെ സഹായിക്കുന്നതിനും മാക്ടയ്ക്ക് ഫണ്ട് രൂപീകരിക്കുന്നതിനുമായി ഒരു മെഗാ സീരിയല്‍ നിര്‍മിക്കാനും ആലോചിക്കുന്നുണ്ട്.

മാക്ടയുടെ സംവിധായകരുടെ യൂണിയന്റെ പ്രസിഡന്റായി കമലിനെയും സെക്രട്ടറിയായി തമ്പി കണ്ണന്താനത്തെയും തിരഞ്ഞെടുത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+