പവാറുമായി ലയന ചര്‍ച്ച തുടരുമെന്ന് മുരളി
ദില്ലി: എന്‍സിപിയില്‍ ഡിഐസി ലയിക്കുന്നതു സംബന്ധിച്ച ചര്‍ച്ചകള്‍ ഇനി ശരത്പവാര്‍ കേരളത്തില്‍ വരുമ്പോള്‍ തുടരുമെന്ന് ഡിഐസി പ്രസിഡന്റ് കെ.മുരളീധരന്‍.
സപ്തംബര്‍ 10നാണ് പവാര്‍ കേരളത്ത്ിലെത്തുന്നത്. എന്‍സിപിയുമായുള്ള ലയനനീക്കം ഡിഐസി വെളിപ്പെടുത്തുമ്പോള്‍ ലയനം സംബന്ധിച്ച് എന്തെങ്കിലും പറയാന്‍ പവാര്‍ തയ്യാറായിട്ടില്ല. മുരളിയുമായി നടത്തിയത് രാഷ്ട്രീയ ചര്‍ച്ചയല്ലെന്നും പവാര്‍ പറഞ്ഞു.
വെള്ളിയാഴ്ചയാണ് മുരളി പവാറുമായി കൂടിക്കാഴ്ച നടത്തിയത്. യുഡിഎഫിനൊപ്പം നില്‍ക്കാനാവില്ലെന്ന അവസ്ഥയില്‍ എല്‍ഡിഎഫിലേക്ക് ചേക്കേറി കേരളത്തിലെ മുന്നണി രാഷ്ട്രീയത്തിന്റെ ഭാഗമാകാനാണ് മുരളിയും കൂട്ടരും ശ്രമിക്കുന്നത്.












Click it and Unblock the Notifications