കൗണ്‍സിംലിംഗ് സപ്തം.11 മുതല്‍
തിരുവനന്തപുരം: മെഡിക്കല്‍, എഞ്ചിനീയറിംഗ് പ്രൊഫഷണല്‍ കോഴ് സുകളിലേക്ക് വീണ്ടും നടത്തുന്ന കൗണ്‍സിംലിംഗ് സപ്തംബര്‍ 11ന് ആരംഭിക്കുമെന്ന് പ്രവേശന പരീക്ഷാ കമ്മിഷണര്‍ അറിയിച്ചു.
സപ്തംബര്‍ 11 മുതല്‍ 15 വരെ വിദ്യാര്‍ത്ഥികള്‍ക്ക് ഇന്റര്‍നെറ്റ് മുഖേന ഓപ്ഷന്‍ നല്കാന്‍ കഴിയും. ആദ്യ അലോട്ട്മെന്റ് ലിസ്റ് 17ന് പുറത്തിറക്കും. സപ്തംബര്‍ 22ന് ആദ്യ റീ അലോട്ട്മെന്റ് ലിസ്റ് പ്രസിദ്ധീകരിക്കും.
മെഡിക്കല്‍ പ്രവേശനം 28, 29 തീയതികളില്‍ നടക്കും. എഞ്ചിനീയറിംഗ് പ്രവേശനം 28, 29, 30 തീയതികളിലാണ് നടക്കുക.
അലോട്ട്മെന്റ് ലഭിച്ച വിദ്യാര്‍ത്ഥികള്‍ക്ക് സപ്തംബര്‍ 18 മുതല്‍ 20 വരെ ഫീസടയ്ക്കാം. കാനറാ ബാങ്ക് വഴിയാണ് ഫീസ് അടയ്ക്കുന്നതിനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നത്. 18 മുതല്‍ 20 വരെ ഓപ്ഷനുകളില്‍ മാറ്റം വരുത്താന്‍ സമയം ലഭിക്കും.
സപ്തംബര്‍ 22ന് ആദ്യ റീ അലോട്ട്മെന്റ് ലിസ്റ് പ്രസിദ്ധീകരിച്ചതിനു ശേഷം അലോട്ട്മെന്റ് ലഭിക്കുന്നവര്‍ക്ക് 23 മുതല്‍ 25-ാം തീയതി വരെ ഫീസടക്കാം. ഈ സമയത്ത് ഓപ്ഷനുകളില്‍ മാറ്റം വരുത്താനും സമയമുണ്ട്. സപ്തംബര്‍ 26ന് രണ്ടാമത്തെ റീ അലോട്ട്മെന്റ് ലിസ്റ് പുറത്തിറക്കും. ഈ ലിസ്റില്‍ പ്രവേശനം ലഭിക്കുന്നവര്‍ 27ന് ഫീടസടയ്ക്കണം. സപ്തംബര്‍ 30 ന് പ്രവേശനം പൂര്‍ത്തിയാക്കും.












Click it and Unblock the Notifications