പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി ചര്‍ച്ച നടത്തും
ദില്ലി: തീവ്രവാദത്തെയും നക്സലിസത്തേയും ഫലപ്രദമായി ചെറുക്കുന്നതു സംബന്ധിച്ച് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് മുഖ്യമന്ത്രിമാരുമായി ചര്‍ച്ച നടത്തും. മുംബൈ സ്ഫോടനത്തിനു ശേഷം രാജ്യത്തിന്റെ അവസ്ഥ ചര്‍ച്ചയില്‍ അവലോകനം ചെയ്യും.
രാജ്യം എക്കാലത്തും നേരിട്ട ഏറ്റവും വലിയ സുരക്ഷാ ഭീഷണിയാണ് തീവ്രവാദമെന്ന് പ്രധാനമന്ത്രി മുമ്പെ അഭിപ്രായപ്പെട്ടിരുന്നു.
തീവ്രവാദഭീഷണി നിലനില്‍ക്കുന്ന സംസ്ഥാനങ്ങളില്‍ പൊതുവായ നിര്‍ദ്ദേശങ്ങളും സജ്ജീകരണങ്ങളും നിര്‍ദ്ദേശിക്കാനാണ് പ്രധാനമായും ചര്‍ച്ച നടത്തുന്നത്.
തീവ്രവാദഭീഷണി ശക്തമായിരിക്കുന്ന സംസ്ഥാനങ്ങളിലെ സാമൂഹ്യ സാമ്പത്തിക രംഗങ്ങളുടെ വളര്‍ച്ചക്കും ശക്തമായ സുരക്ഷാസംവിധാനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും പദ്ധതികള്‍ നിര്‍ദ്ദേശിക്കണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചിരുന്നു. ഇതു സംബന്ധിച്ചുള്ള കൂടുതല്‍ കാര്യങ്ങള്‍ യോഗത്തില്‍ ചര്‍ച്ചചെയ്യപ്പെട്ടേയ്ക്കും.
രാജ്യത്ത് നിലനില്‍ക്കുന്ന സുരക്ഷാപ്രശ്നങ്ങളെക്കുറിച്ച് പഠിക്കാന്‍ വ്യാഴാഴ്ച്ച ചേര്‍ന്ന യോഗത്തില്‍ ഭീകരവാദത്തിനും നക്സലിസത്തിനുമെതിരെ ഇന്ത്യ തുടര്‍ന്നുവന്ന നിലപാടുകള്‍ മാറ്റമില്ലാത്തതാണെന്ന് പ്രധാനമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു.
ഇത്തരം ഭീഷണികളെ ശക്തമായി നേരിടുമെന്നു പറഞ്ഞ പ്രധാനമന്ത്രി ഭീകരവാദത്തെ ഉന്മൂലനം ചെയ്യാന്‍ നമുക്കാവുമെന്ന് വിശ്വാസം പ്രകടിപ്പിച്ചു.
മുംബൈ സ്ഫോടനങ്ങളുടെ പശ്ചാത്തലത്തില്‍ നടന്ന സ്വാതന്ത്യ്രദിനാഘോഷത്തില്‍ ഭീകരവദവും നക്സലിസവുമാണ് രാഷ്ട്രം നേരിടുന്ന ഭീഷണികളെന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു.
ഇത്തരം പ്രതിസന്ധികള്‍ നേരിടാന്‍ രാജ്യത്തെ സുരക്ഷാസേനകള്‍ക്കും അന്വേഷണ ഏജന്‍സികള്‍ക്കും പ്രത്യേക പരിശീലനം നല്‍കുമെന്നും ശക്തിപ്പെടുത്തുമെന്നും പ്രധാനമന്ത്രി രാജ്യത്തിന് ഉറപ്പുനല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications