കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുന്‍ ബിഹാര്‍ മുഖ്യമന്ത്രി സിന്‍ഹ അന്തരിച്ചു

  • By Staff
Google Oneindia Malayalam News

പട്ന: ബിഹാര്‍ മുന്‍ മുഖ്യമന്ത്രി സത്യേന്ദ്ര നാരായണ സിന്‍ഹ (എസ്.എന്‍ സിന്‍ഹ-89) തിങ്കളാഴ്ച രാവിലെ പട്നയില്‍ അന്തരിച്ചു.

ഏഴുതവണ ലോകസഭാ അംഗമായിരുന്ന സിന്‍ഹ തിങ്കളാഴ്ച രാവിലെ 7.40 നാണ് അന്ത്യശ്വാസം വലിച്ചത്. മുന്‍ എം.പി കിഷോരി സിന്‍ഹ, മുന്‍ ദില്ലി പൊലീസ് കമ്മീഷണറും ഇപ്പോള്‍ ഔറംഗാബാദ് എം.പി യുമായ നിഖില്‍ കുമാര്‍ എന്നിവര്‍ മക്കളാണ്. ഭാര്യ ജീവിച്ചിരിപ്പുണ്ട്.

ഛോട്ടാ സാഹിബ് എന്ന പേരിലാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി അസുഖമായി കിടപ്പിലായിരുന്ന അദ്ദേഹത്തിന് മേയ് മാസത്തില്‍ രണ്ട് പ്രാവശ്യം ഹൃദയാഘാതം അനുഭവപ്പെട്ടിരുന്നു.

ബിഹാര്‍ മുന്‍ മന്ത്രിയായ അനുഗ്രഹ നാരായണ്‍ സിന്‍ഹയുടെ പുത്രനാണ് സത്യേന്ദ്ര നാരായണ്‍ സിന്‍ഹ. ബിഹാറിലെ ഔറംഗാബാദ് ജില്ലയിലെ കോയിമ ഗ്രാമത്തില്‍ 1917 ജൂലൈ 12 നാണ് അദ്ദേഹം ജനിച്ചത്. 1939 ല്‍ അലഹബാദ് സര്‍വകലാശാലയില്‍ നിന്നും ഡിഗ്രിയും 1940ല്‍ നിയമബിരുദവുമെടുത്തു.

1952 ല്‍ ഔറംഗബാദില്‍ നിന്നും ആദ്യമയി ലോകസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1961 ല്‍ ബിഹാറില്‍ ബിനോദാനന്ദ സര്‍ക്കാരില്‍ ക്യാബിനറ്റ് മന്ത്രിയായി. 1963 ല്‍ കെ.ബി.സഹായ് മന്ത്രിസഭയിലും സിന്‍ഹയ്ക്ക് മന്ത്രിസ്ഥാനം ലഭിച്ചിരുന്നു.

നബിനഗറില്‍ നിന്ന് രണ്ട് പ്രാവശ്യവും ഗോപാല്‍ഗഞ്ചില്‍ നിന്ന് ഒരു പ്രാവശ്യവും നിയമസഭയിലേക്ക് അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു. ഭഗവത് ഝാ ആസാദിന് ശേഷം 1989 ലാണ് അദ്ദേഹം കുറച്ചു കാലം ബിഹാര്‍ മുഖ്യമന്ത്രിയായത്.

അദ്ദേഹത്തിന്റെ ഭരണകാലത്താണ് ബിഹാറിലെ ഭഗല്‍പുരിലുണ്ടായ കുപ്രസിദ്ധമായ ലഹളയില്‍ ആയിരത്തിലധികം പേര്‍ മരിച്ചത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X