Get Updates
Get notified of breaking news, exclusive insights, and must-see stories!

വി.എസ് ജോസഫിനെ വിളിപ്പിച്ചതായി സൂചന

തിരുവനന്തപുരം: വിമാനത്തില്‍ സഹയാത്രികയോട് മോശമായിപ്പെരുമാറിയെന്ന ആരോപണവുമായി ബന്ധപ്പെട്ട് പൊതു മരാമത്ത് മന്ത്രി പി.ജെ. ജോസഫിനെ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ വിളിപ്പിച്ചതായി സൂചന.

സംഭവത്തെക്കുറിച്ച് അന്വേഷിച്ച ഐജി ബി.സന്ധ്യ അന്വേഷണ റിപ്പോര്‍ട്ട് ആഭ്യന്തര വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് സമര്‍പ്പിച്ചിരുന്നു.

ഈ റിപ്പോര്‍ട്ട് ഞായറാഴ്ച രാത്രിയോടെ തന്നെ മുഖ്യമന്ത്രിക്ക് നല്‍കിയതായാണ് അറിയുന്നത്. ഇതിന് ശേഷം മുഖ്യമന്ത്രി ചില മുതിര്‍ന്ന നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു.

റിപ്പോര്‍ട്ടില്‍ മന്ത്രിയെ പൂര്‍ണമായും കുറ്റക്കാരനാക്കുകയോ കുറ്റവിമുക്തനാക്കുകയോ ചെയ്തിട്ടില്ല. ഈ സാഹചര്യത്തില്‍ വിശദമായ അന്വേഷണം വീണ്ടും നടക്കുമെന്നാണ് സൂചന.

മന്ത്രി പി.ജെ ജോസഫ് ആറാം തീയതിയോടെ മാത്രമേ തിരുവനന്തപുരത്ത് എത്തുകയുള്ളുവെന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍ അടിയന്തിരമായി മുഖ്യമന്ത്രി വിളിച്ചുവെന്നാണ് റിപ്പോര്‍ട്ട് .

കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം നേതാക്കള്‍ തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് തിരുവനന്തപുരത്ത് യോഗം ചേരുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+