മുഖ്യമന്ത്രി ആവശ്യപ്പെട്ടാല്‍ രാജിയ്ക്കു തയ്യാര്‍: ജോസഫ്
തിരുവനന്തപുരം: മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടാല്‍ രാജിവെയ്ക്കാന്‍ താന്‍ തയ്യറാണെന്ന് പൊതുമരാമത്ത് മന്ത്രി പി.ജെ ജോസഫ്.
മുഖ്യമന്ത്രി ആവശ്യപ്പെട്ടതനുസരിച്ച് അദ്ദേഹവുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷം വാര്‍ത്താലേഖകരോട് സംസാരിക്കവെയാണ് ജോസഫ് ഇക്കാര്യം വ്യക്തമാക്കിയത്.
ഞായറാഴ്ച വിമാനയാത്രാ വിവാദം അന്വേഷിച്ച് ഐജി ബി.സന്ധ്യ റിപ്പോര്‍ട്ട് ആഭ്യന്തര സെക്രട്ടറിയ്ക്ക് സമര്‍പ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി ജോസഫിനെ വിളിപ്പിച്ചത്.
ഇപ്പോള്‍ സമര്‍പ്പിച്ചിരിക്കുന്ന അന്വേഷണ റിപ്പോര്‍ട്ടില്‍ താന്‍ തൃപ്തനല്ല. അത്തരത്തിലൊരു സംഭവം കിംഗ്ഫിഷന്‍ വിമാനത്തിലെ യാത്രയ്ക്കിടെ നടന്നിട്ടില്ല. പരാതിക്കാരിയുടെ ആരോപണം അടിസ്ഥാന രഹിതമാണ്- മന്ത്രി പറഞ്ഞു.
തിങ്കളാഴ്ച രാവിലെയാണ് ക്ലിഫ്ഹൗസില്‍ മുഖ്യമന്ത്രിയുമായി ജോസഫ് കൂടിക്കാഴ്ച നടത്തിയത്.












Click it and Unblock the Notifications