ജോസഫ് മന്ത്രിസ്ഥാനം രാജിവെയ്ക്കുന്നു
തിരുവനന്തപുരം: പൊതുമരാമത്ത് മന്ത്രി പി.ജെ ജോസഫ് മന്ത്രിസ്ഥാനം രാജിവെയ്ക്കാന്‍ തീരുമാനിച്ചു.
വഴുതക്കാട്ടെ ഔദ്യോഗിക വസതിയില്‍ തിങ്കളാഴ്ച ഉച്ചതിരിഞ്ഞാരംഭിച്ച കേരള കോണ്‍ഗ്രസ് (ജെ) യോഗത്തിലാണ് രാജിക്കാര്യം സംബന്ധിച്ച തീരുമാനമുണ്ടായത്.
ആരോപണം അന്വേഷിച്ച ഐജി ബി.സന്ധ്യ മുഖ്യമന്ത്രിയ്ക്ക് സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് യോഗം പരിശോധിച്ചിരുന്നു.
തനിയ്ക്കെതിരെ ഉയര്‍ന്നിരിക്കുന്ന ആരോപണം തെളിയുന്നതുവരെ പുറത്തു നില്‍ക്കാന്‍ തീരുമാനിക്കുകയാണെന്ന് യോഗം കഴിഞ്ഞ് പുറത്തിറങ്ങിയ മന്ത്രി അറിയിക്കുകയായിരുന്നു.
ഐജിയുടെ റിപ്പോര്‍ട്ട് പക്ഷപാതപരമാണ്. ഇതുമായിബന്ധപ്പെട്ടുണ്ടായിരിക്കുന്ന ദുരൂഹത നീക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ജോസഫ് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനോട് ആവശ്യപ്പെട്ടു.
താന്‍ ഇടതുകൈകൊണ്ടാണ് പരാതിക്കാരിയായ സ്ത്രീയെ സ്പര്‍ശിച്ചതെന്നാണ് റിപ്പോര്‍ട്ടില്‍് പറയുന്നത്. എന്നാല്‍ മുമ്പ് നടത്തിയ ഒരു ശസ്ത്രക്രിയയ്ക്കുശേഷം തന്റെ ഇടതുകൈയ്ക്ക് സ്വാധീനക്കുറവുള്ള കാര്യം ജോസഫ് ചൂണ്ടിക്കാട്ടി.
സംഭവുമായി ബന്ധപ്പെട്ട് തനിക്കെതിരെ നടന്ന ഗൂഡാലോചനകൂടി അന്വേഷണത്തിന്റെ പരിധിയില്‍ കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കുറ്റവിമുക്തനായി തിരിച്ചുവരാന്‍ കഴിയുമെന്നാണ് തന്റെ വിശ്വാസമെന്നും മന്ത്രി പറഞ്ഞു.
ഇടതുമുന്നണിയുടെ മുഖച്ഛായയ്ക്ക് കോട്ടം വരാതിരിക്കാനാണ് തന്റെ രാജി. രാജിവെച്ചൊഴിയുമ്പോള്‍ പുതിയമന്ത്രിയെ കോണ്‍ഗ്രസ് -ജെയില്‍നിന്നുതന്നെ നിയമിക്കുമോ എന്നകാര്യം ചര്‍ച്ചചെയ്തിട്ടില്ല. ഇക്കാര്യങ്ങളില്‍ പിന്നീട് ചര്‍ച്ച നടത്തും- ജോസഫ് പറഞ്ഞു.












Click it and Unblock the Notifications