കാസര്‍കോട്ട് സ്പിരിറ്റ് പിടിച്ചെടുത്തു
കാസര്‍കോട്: കാസര്‍കോട് ജില്ലയില്‍ മൂന്ന് സ്ഥലങ്ങളില്‍ നിന്നായി സ്പിരിറ്റ് , പായ്ക്കറ്റ് ചാരായം എന്നിവ എക്സൈസ് അധികൃതര്‍ പിടികൂടി.
കര്‍ണാടകയില്‍ നിന്നും വാഹനങ്ങളില്‍ അനധികൃതമായി കൊണ്ടുവന്ന സ്പിരിറ്റും ചാരായവുമാണ് പിടിച്ചെടുത്തത്.
ഇവ കടത്താനുപയോഗിച്ച വാഹനങ്ങള്‍ കസ്റഡിയിലെടുത്തിട്ടുണ്ട്. പ്രതികളെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല.
കര്‍ണാടകയില്‍ നിന്ന് കേരളത്തിലേയ്ക്ക് കെ.എല്‍ 13ജി 8388 നമ്പര്‍ മിനി ബസില്‍ കടത്തുകയായിരുന്ന 2560 ലിറ്റര്‍ സ്പിരിറ്റ് ആദൂര്‍ എവന്തൂര്‍ ചെക്ക് പോസ്റില്‍ നിന്നാണ് പിടികൂടിയത്.
ഇതുകൂടാതെ പൈവളികെ ചേവാറില്‍ നിന്ന് ഓട്ടോയില്‍ കടത്തുകയായിരുന്ന 3000 പായ്ക്കറ്റ് ചാരായവും, നെട്ടണിഗെയില്‍ ജീപ്പില്‍ കടത്തുകയായിരുന്ന 900പായ്ക്കറ്റ് ചാരായവും മംഗലാപുരത്തുനിന്ന് സ്വാകാര്യ ബസ്സില്‍ കടത്താന്‍ ശ്രമിച്ച 18 കുപ്പി വിദേശ മദ്യവും എക്സൈസ് സംഘം പിടികൂടി.
ഞായറാഴ്ച രാത്രിയിലും തിങ്കളാഴ്ച പുലര്‍ച്ചെയുമായാണ് ഇവ പിടിച്ചെടുത്തത്.












Click it and Unblock the Notifications