സപ്ലൈകോ 100 കോടിയുടെ വില്പന നടത്തി: ദിവാകരന്‍
തിരുവനന്തപുരം: സപ്ലൈകോയില്‍ ഓഗസ്റ് മാസത്തില്‍ 100 കോടി രൂപയുടെ വില്പന നടന്നതായി സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി സി.ദിവാകരന്‍ പറഞ്ഞു. 19 ലക്ഷം പാവപ്പെട്ട കുടുംബങ്ങള്‍ക്ക് ഓണക്കിറ്റ് വിതരണം ചെയ്തതായും മന്ത്രി അറിയിച്ചു.
ഓണക്കാലത്ത് എല്ലാ കാര്‍ഡുടമകള്‍ക്കും ഒരു കിലോഗ്രാം സ്പെഷ്യല്‍ പഞ്ചസാര വിതരണം ചെയ്യാന്‍ സംവിധാനമുണ്ടാക്കിയിട്ടുണ്ട്.
സപ്ലൈകോ കേന്ദ്രങ്ങളും ഓണച്ചന്തകളും വഴി 1000 മെട്രിക് ടണ്‍ ഏത്തയ്ക്ക ഉള്‍പ്പെടെ 2000 മെട്രിക് ടണ്‍ പച്ചക്കറികള്‍ വിപണനത്തിനെത്തിച്ചിട്ടുണ്ട്- മന്ത്രി അറിയിച്ചു.
തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
നെല്ല് സംഭരണത്തിന്റെ പ്രാരംഭ നടപടികള്‍ സര്‍ക്കാര്‍ തുടങ്ങിക്കഴിഞ്ഞതായും രജിസ്ട്രേഷന്‍ സെപ്റ്റംബര്‍ ഒന്നിന് ആരംഭിച്ചു കഴിഞ്ഞതായും മന്ത്രി വെളിപ്പെടുത്തി.
സെപ്റ്റംബര്‍ 15ന് രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കി സംഭരണം ആരംഭിക്കും.അടുത്ത രണ്ട് സീസണുകളിലായി മൂന്നു ലക്ഷം ടണ്‍ നെല്ല് സപ്ലൈകോ വഴി സംഭരിക്കും.
നടപടിക്രമങ്ങള്‍ ഓണ്‍ലൈന്‍ വഴി ആക്കുന്നതിനാല്‍ കര്‍ഷകര്‍ക്ക് തങ്ങളുടെ രജിസ്ട്രേഷന്‍ നമ്പര്‍ ഉപയോഗിച്ച് നെല്ല് എടുക്കുന്നതു മുതല്‍ തുക കൈപ്പറ്റുന്നതു വരെയുള്ള എല്ലാ കാര്യങ്ങളും സുതാര്യമായി അറിയാന്‍ കഴിയും. കിലോയ്ക്ക് 8.50 രൂപ നല്‍കിയാണ് കര്‍ഷകരില്‍ നിന്നും നെല്ല് ഏറ്റെടുക്കുക- അദ്ദേഹം പറഞ്ഞു.
വിദര്‍ഭ മോഡല്‍ പാക്കേജ് അനുസരിച്ച് കേരളത്തിന് കേന്ദ്രം പ്രഖ്യാപിച്ച സഹായത്തെക്കുറിച്ച് ചര്‍ച്ച നടത്തുന്നതിന് കേന്ദ്രമന്ത്രി ശരത്പവാര്‍ സെപ്റ്റംബര്‍ 10ന് കേരളത്തിലെത്തുമെന്നും മന്ത്രി പറഞ്ഞു.












Click it and Unblock the Notifications