കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പ് യോഗം തുടങ്ങി
തിരുവനന്തപുരം: മന്ത്രി പി.ജെ ജോസഫ് സഹയാത്രികയോട് അപമര്യാദയായി പെരുമാറിയെന്ന അരോപണത്തെക്കുറിച്ച് അന്വേഷിച്ച ഐജി ബി.സന്ധ്യയുടെ റിപ്പോര്‍ട്ടിനെക്കുറിച്ചും പ്രശ്നവുമായി ബന്ധപ്പെട്ട് ഭാവി തീരുമാനങ്ങളെക്കുറിച്ച് ചര്‍ച്ചചെയ്യുന്നതിനുമാിയി കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പ് യോഗം തുടങ്ങി.
ജോസഫിന്റെ വഴുതയ്ക്കാട്ടുള്ള ഔദ്യോഗിക വസതിയിലാണ് യോഗം നടക്കുന്നത്. പി.സി. തോമസ് അടക്കമുള്ള നേതാക്കള്‍ യോഗത്തിനെത്തിയിട്ടുണ്ട്.
ഐ.ജി.സന്ധ്യയുടെ റിപ്പോര്‍ട്ട് അപൂര്‍ണമാണെന്നും അത് തനിക്ക് ലഭിച്ചിട്ടില്ലെന്നും മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം ജോസഫ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു.
ഇതേ തുടര്‍ന്ന് റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് മുഖ്യമന്ത്രി ജോസഫിന് എത്തിച്ചു കൊടുത്തു. യോഗത്തില്‍ വിവാദത്തെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന ആവശ്യമായിരിക്കും ഉയര്‍ന്ന് വരികയെന്ന് സൂചനയുണ്ട്.
മുഖ്യമന്ത്രി ഇടത് നേതാക്കളുമായി അനൗപചാരിക കൂടിക്കാഴ്ചകള്‍ നടത്തി തീരുമാനം തിങ്കളാഴ്ച തന്നെ ജോസഫിനെ അറിയിക്കുമെന്നാണ് കരുതുന്നത്. വിദ്യാഭ്യസ വകുപ്പ് മന്ത്രി എം.എ.ബേബിയും പ്രശ്നവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയെ കാണാന്‍ ക്ലിഫ്ഹൗസില്‍ എത്തിയിരുന്നു












Click it and Unblock the Notifications