ക്രൊക്കോഡൈല്‍ ഹണ്ടര്‍ സ്റീവ് ഇര്‍വിന്‍ മരിച്ചു
സിഡ്നി: ടിവി ചാനലുകളിലൂടെ പ്രശസ്തനായ ക്രൊക്കോഡൈല്‍ ഹണ്ടര്‍ സ്റീവ് ഇര്‍വിന്‍ (44) കടലില്‍ അപകടത്തില്‍ മരിച്ചു.
ക്വീന്‍സ്ലാന്റിലെ ഡഗ്ലസ് തുറമുഖത്തിനടുത്ത് കടലിനടിയില്‍ വെച്ച് നടന്ന ഒരു ഡോക്യുമെന്ററി ഷൂട്ടിംഗിനിടയില്‍ സ്റിന്‍ ഗ്രേ എന്നയിനം മീനിന്റെ കുത്തേറ്റാണ് അപകട മുണ്ടായത്.
വെള്ളത്തിനടിയിലേക്ക് ഊളിയിടുന്നതിനിടെ മീനിന്റെ മൂര്‍ച്ചയേറിയ വാല്‍ നെഞ്ചില്‍ തുളഞ്ഞു കയറിയാണ് മരണം നടന്നത്.
പരന്ന് ത്രികോണാകൃതിയിലുള്ള സ്റിന്‍ ഗ്രേ മത്സ്യത്തിന്റെ വാല്‍ വളഞ്ഞ് ചൂണ്ടക്കൊളുത്തുപോലെ മൂര്‍ച്ചയേറിയതും വിഷാംശമുള്ളതുമാണ്. പൊതുവെ അക്രമകാരികള്ളാത്ത ഇവ സ്വരക്ഷയ്ക്കു വേണ്ടിയാണ് വാല്‍ ആയുധമാക്കുന്നത്.
വാല്‍ തുളച്ചുകയറിയതിനെത്തുടര്‍ന്ന് നെഞ്ചിലേറ്റ 20 സെന്റീമീറ്റര്‍ നീളമുള്ള മുറിവാണ് മരണകാരണമെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
അപകടമുണ്ടായ ഉടനേ ഇര്‍വിനെ ബോട്ടില്‍ കരയില്‍ കൊണ്ടു വന്നു. ഹെലികോപ്റ്ററില്‍ വൈദ്യ സഹായമെത്തിക്കാന്‍ നിര്‍ദ്ദേശിച്ചെങ്കിലും വൈദ്യസംഘം എത്തുന്നതിനുമുമ്പേ മരണം സംഭവിക്കുകയായിരുന്നു.
അദ്ദേഹത്തിന്റെ മൃതദേഹം കാരിന്‍സിലേക്ക് കൊണ്ടുപോയി. അമേരിക്കക്കാരിയായ ടെറി യാണ് ഭാര്യ . ബിന്ദി സ്യൂ ഇര്‍വിന്‍, ബോസ് ക്ലാരിന്‍സ് ഇര്‍വിന്‍ എന്നിവര്‍ മക്കളാണ്.
ഓസ്ട്രേലിയയിലെ മെല്‍ബണ്‍ സ്വദേശിയായ ഇര്‍വിന്‍ രണ്ട് മുതലവേട്ട പരിപാടികള്‍ ടി വി ക്കായി സംവിധാനം ചെയ്തിട്ടുണ്ട്. ദി ക്രൊക്കൊഡൈല്‍ ഹണ്ടര്‍ എന്ന ടെലിവിഷന്‍ പരിപാടിയാണ് ഇര്‍വിനെ ലോക പ്രശസ്തനാക്കിയത്.












Click it and Unblock the Notifications