Get Updates
Get notified of breaking news, exclusive insights, and must-see stories!

അധ്യാപകര്‍ രാജ്യത്തിന്റെ സമ്പത്ത് : പ്രധാനമന്ത്രി

ദില്ലി: അധ്യാപകര്‍ രാജ്യത്തിനും സംസ്കാരത്തിനും നല്‍കുന്ന സംഭാവനകള്‍ വിലമതിക്കാനാവാത്തതാണെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്.

അധ്യാപകദിനത്തില്‍ ദേശീയ അധ്യാപക അവാര്‍ഡ് ജേതാക്കള്‍ക്കുള്ള പുരസ്കാരദാനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സാമൂഹ്യവിരുദ്ധവും സംസ്കാര ശൂന്യവുമായ ഇടപെടലുകളും സംഭവങ്ങളും വിദ്യാലയങ്ങളിലേയ്ക്ക് വ്യാപിക്കുന്ന ഈ അവസരത്തിലും അധ്യാപകര്‍ കാണിച്ച അര്‍പ്പണമനോഭാവത്തിനുള്ള അംഗീകാരമാണ് പുരസ്കാരമെന്നും അദ്ദേഹം പറഞ്ഞു.

ഉജ്ജയിനിയിലെ മാധവ് കോളജിലുണ്ടായ സംഭവത്തില്‍ താന്‍ അത്യധികം ദുഖിതനാണ്. വിദ്യാര്‍ത്ഥികളുടെ ആക്രമണത്തില്‍ മരിക്കാനിടയായ പ്രൊഫസര്‍ എച്ച്. എസ് സബര്‍വാളിന്റെ ഓര്‍മ എല്ലാവരെയും വേദനിപ്പിക്കുന്നതാണ്.

അചാര്യ ദേവോ ഭവയെന്ന ഭാരതീയ സംസ്കാരം തങ്ങളുടെ മക്കള്‍ക്ക് പകര്‍ന്നുനല്‍കാന്‍ ഓരോ മാതാപിതാക്കളും ശ്രമിക്കേണ്ടതുണ്ട്. തങ്ങളുടെ സംസ്കാരത്തെക്കുറിച്ചുള്ള ധാരണയില്ലാത്തതാണ് കുട്ടികളെ ഇത്തരം പ്രവര്‍ത്തനങ്ങളിലേയ്ക്ക് തിരിക്കുന്നത്-പ്രധാനമന്ത്രി പറഞ്ഞു.

അധ്യാപകര്‍ സമൂഹത്തിന് നല്‍കുന്ന സേവനം മഹത്തരമാണ് അതിനെ ആദരിക്കാന്‍ എല്ലാ ഇന്ത്യന്‍ പൗരന്മാര്‍ക്കും കഴിയണമെന്നും പ്രധാനമന്ത്രി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+