Get Updates
Get notified of breaking news, exclusive insights, and must-see stories!

മൂന്ന് രാജ്യങ്ങളില്‍ പ്രവാസി കേന്ദ്രങ്ങള്‍ സ്ഥാപിക്കും: വയലാര്‍ രവി

ദില്ലി: മൂന്ന് വിദേശരാജ്യങ്ങളില്‍ പ്രവാസി കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിനായി പ്രവാസികാര്യമന്ത്രാലയം മുന്നോട്ടു വെച്ചനിര്‍ദ്ദേശത്തില്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് രണ്ടാഴ്ചയ്ക്കുള്ളില്‍ അനുമതി നല്‍കുമെന്ന് കേന്ദ്രപ്രവാസി മന്ത്രി വയലാര്‍ രവി തിങ്കളാഴ്ച പറഞ്ഞു.

ഗള്‍ഫ്, മലേഷ്യ, യുനൈറ്റഡ് സ്റേറ്റ്സ് എന്നിവിടങ്ങളിലായി മൂന്ന് പ്രവാസികേന്ദ്രങ്ങള്‍ സ്ഥാപിക്കുകയെന്ന നിര്‍ദ്ദേശമാണ് മന്ത്രാലയം മുന്നോട്ട് വെച്ചിരിക്കുന്നത്.

താന്‍ ഉഗാണ്ടയിലും കെനിയയിലും നടത്തിയ സന്ദര്‍ശനം വന്‍വിജയമായിരുന്നു. പത്തുവര്‍ഷത്തിനുശേഷമാണ് ഒരു കേന്ദ്രമന്ത്രി ഈ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നത്. വിവിധ മേഖലകളില്‍ ഇരുരാജ്യങ്ങളുമായി സഹകരിക്കുന്നതിനുള്ള സാധ്യത പരിശോധിക്കുന്നുണ്ട്.

ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ സമിതിയില്‍ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം, സെക്രട്ടറി ജനറല്‍ സ്ഥാനത്തേയ്ക്ക് മത്സരിക്കുന്ന ശശി തരൂരിനുള്ള പിന്തുണ തുടങ്ങിയ കാര്യങ്ങള്‍ സംബന്ധിച്ച് ഇരു രാജ്യങ്ങളുമായി ചര്‍ച്ചനടത്തിയിട്ടുണ്ട്- മന്ത്രി പറഞ്ഞു.

വിദേശ ഇന്ത്യക്കാര്‍ക്ക് വോട്ടവകാശം നല്‍കുന്ന ബില്ല് പാര്‍ലമെന്റിന്റെ ശൈത്യകാലസമ്മേളനത്തില്‍ പാസ്സാക്കുമെന്നും വാര്‍ത്താലേഖകരോട് സംസാരിക്കുന്നതിനിടയില്‍ രവി പറഞ്ഞു.

നേരത്തെ അവതരിപ്പിച്ച ഈ ബില്ലിന്‍മേല്‍ പാര്‍ലമെന്ററി സ്റാന്റിംഗ് കമ്മറ്റി അനുകൂല റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ഭേദഗതികളില്ലാതെ നിയമം പാസാക്കാന്‍സാധിക്കമമെന്നാണ് പ്രതീക്ഷ. 1951ലെ ജനപ്രാതിനിധ്യ നിയമം ഇതിനായി ഭേദഗതി ചെയ്യും.

ഇതുപ്രകാരം തിരഞ്ഞെടുപ്പ് വേളയില്‍ നാട്ടിലുണ്ടെങ്കില്‍ ഇന്ത്യന്‍ പൗരത്വമുള്ള വിദേശ ഇന്ത്യക്കാര്‍ക്ക് വോട്ട് ചെയ്യാന്‍ സാധിക്കും- അദ്ദേഹം വിശദീകരിച്ചു.

ഇറാഖില്‍ യാത്രചെയ്യരുതെന്ന് അവിടെയെത്തുന്നവര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെങ്കിലും ചിലര്‍ അവിടുത്തെ സ്ഥിതിഗതികള്‍ കണക്കിലെടുക്കാതെ യാത്രചെയ്യുകയാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

നഴ്സിംഗ് ജോലിയുടെ വാഗ്ദാനത്തിന്മേല്‍ യമനിലേയ്ക്ക് പോകുന്നവര്‍ കരുതലോടെ ഇരിക്കണം. തെറ്റായ വാഗ്ദാനം നല്‍കി യുവതികളെ കൊണ്ടുപോകുന്ന ഒരു മലയാളി ഏജന്റിനെക്കുറിച്ച് മന്ത്രാലയത്തിന് വിവരം ലഭിച്ചിട്ടുണ്ട്- രവി മുന്നറിയിപ്പു നല്‍കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+