Get Updates
Get notified of breaking news, exclusive insights, and must-see stories!

വിമാനയാത്രാ വിവാദം: തുടരന്വേഷണം നടത്തുമെന്ന് വി.എസ്

തിരുവനന്തപുരം: വിമാനത്തില്‍ കൂടെ യാത്രചെയ്ത സ്ത്രീയോട് പി.ജെ ജോസഫ് മോശമായി പെരുമാറിയെന്ന ആരോപണത്തില്‍ തുടര്‍ അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ അറിയിച്ചു.

എട്ടിന് ചേരുന്ന മന്ത്രിസഭാ യോഗത്തിലായിരിക്കും ഏതുതരത്തിലുള്ള അന്വേഷണം വേണമെന്ന കാര്യത്തില്‍ വ്യക്തമായ തീരുമാനമുണ്ടാവുക. ഇതുസംബന്ധിച്ച് ഒന്നിലേറെ നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ട്.

റിട്ട. ജഡ്ജിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന ജോസഫിന്റെ തന്നെ ആവശ്യത്തിനാണ് കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്. എന്നാല്‍ ജോസഫ് ആദ്യം ഇക്കാര്യം ആവശ്യപ്പെട്ടപ്പോള്‍ രാജിവയ്ക്കാതെ ഇനിയൊരന്വേണഷണം സാധ്യമാകില്ലെന്ന നിലപാടിലായിരുന്നു വി.എസ്. ജോസഫ് രാജിവച്ച സ്ഥിതിയ്ക്ക് സര്‍ക്കാര്‍ ഈ ആവശ്യം പരിഗണിക്കുന്നുണ്ട്.

പരാതിക്കാരി ഐജിയ്ക്കു നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് സ്റേഷനില്‍ കേസ് രജിസ്റര്‍ ചെയ്ത് അന്വേഷിക്കാം. അങ്ങനെ വന്നാല്‍ നെടുമ്പാശേരി വിമാനത്താവളം ഉള്‍പ്പെടുന്നത് ചെങ്ങമനാട് പൊലീസ് സ്റേഷന്‍ പരിധിയിലായതിനാല്‍ അവിടെയായിരിക്കും കേസ് രജിസ്റര്‍ ചെയ്യേണ്ടത്.

മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം ഈ ആരോപണത്തില്‍ ചെങ്ങമനാട് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ രഹസ്യമായി അന്വേഷണം നടത്തിയിരുന്നു. മുന്‍പ് മന്ത്രിമാര്‍ക്കെതിരെ സ്ത്രീപീഡന ആരോപണങ്ങള്‍ ഉയര്‍ന്നപ്പോള്‍ ക്രൈംബ്രാഞ്ചാണ് അന്വേഷണം നടത്തിയത്.

ഈ രീതിയും സര്‍ക്കാര്‍ പരിഗണനിയിലുണ്ട്. വേണമെങ്കില്‍ സമയപരിധി നല്‍കി കേസ് ക്രൈം ബ്രാഞ്ചിനെ ഏല്‍പ്പിക്കാം. ഇതിനൊക്കെപ്പുറമെ ചെന്നൈ പൊലീസിന് അന്വേഷണം വിട്ടുകൊടുക്കാനും വകുപ്പുണ്ട്.

വിമാനം പറന്നുയര്‍ന്ന് അരമണിക്കൂറിനുള്ളില്‍ വിമാനത്തിനുള്ളില്‍ ഇത്തരം സംഭവങ്ങള്‍ നടക്കുകയാണെങ്കില്‍ വിമാനത്താവളം സ്ഥിതിചെയ്യുന്ന സ്ഥലത്തെ പൊലീസ് സ്റേഷനിലാണ് പരാതിനല്‍കേണ്ടതെന്ന വ്യവസ്ഥയുണ്ട്.

അങ്ങനെവന്നാല്‍ ചെന്നൈ വിമാനത്താവളം സ്ഥിതിചെയ്യുന്ന സ്ഥലത്തെ പൊലീസ് സ്റേഷനില്‍ കേസ് രജിസ്റര്‍ചെയ്യേണ്ടിവരും. എന്തുതന്നെയായാലും ആദ്യം അന്വേഷണച്ചുമതല ഐജിയെ ഏല്‍പ്പിച്ചത് മന്ത്രിസഭായോഗമായതിനാല്‍ ഇനിയുള്ളതീരുമാനവും സഭയുടേതുതന്നെയായിരിക്കാനാണ് സാധ്യത.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+