വിമാനയാത്രാവിവാദം: പി.ജെ ജോസഫ് രാജിവച്ചു
തിരുവനന്തപുരം: വിമാനയാത്രാവിവാദത്തില്‍ അകപ്പെട്ട പൊതുമരാമത്ത് മന്ത്രി പി.ജെ ജോസഫ് രാജിവച്ചു.
തിങ്കളാഴ്ച തിരുവനന്തപുരത്ത് അരങ്ങേറിയ നാടകീയസംഭവങ്ങള്‍ക്കു പിന്നാലെ വൈകിട്ടാണ് ജോസഫ് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന് രാജിക്കത്ത് കൈമാറിയത്.
വിമാനയാത്രിയ്ക്കിടയില്‍ സഹയാത്രികയോട് മന്ത്രി അപമര്യാദയായി പെരുമാറിയെന്ന ആരോപണത്തെക്കുറിച്ച് അന്വേഷിച്ച ഐജി ബി.സന്ധ്യ മന്ത്രിയ്ക്കെതിരെ ഉയര്‍ന്ന പരാതി അവിശ്വസിക്കാന്‍ തക്കതെളിവുകളില്ലെന്നാണ് മുഖ്യമന്ത്രിയ്ക്ക് റിപ്പോര്‍ട്ട് നല്‍കിയത്.
ഇതിന്റെ അടിസ്ഥാനത്തിലാണ് ജോസഫ് മന്ത്രിസ്ഥാനം രാജിവെച്ചത്. രാജിക്കത്ത് ഗവര്‍ണര്‍ക്ക് കൈമാറി. അന്വേഷണറിപ്പോര്‍ട് നിഷ്പക്ഷമോ നീതിക്കു നിരക്കുന്നതോ അല്ലെന്ന് രാജിക്കത്ത് സമര്‍പ്പിച്ച ശേഷവും ജോസഫ് ആവര്‍ത്തിച്ചു.
പുതിയ മന്ത്രിയായി ടി.യു കുരുവിളയെ കേരള കോണ്‍ഗ്രസ് (ജെ) അഞ്ചംഗ ഉന്നതതലസമിതി നാമനിര്‍ദ്ദേശം ചെയ്തു. പുതിയ മന്ത്രിയുടെ സത്യപ്രതിജ്ഞ കഴിവതും നാളെ നടത്താനാണ് ജോസഫ് ഗ്രൂപ്പ് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.
ചൊവ്വാഴ്ച വൈകിട്ട് നാലേകാലിനാണ് ഭാര്യ ഡോ.ശാന്തയോടൊപ്പം ക്ലിഫ് ഹൗസിലെത്തിയ ജോസഫ് രാജിക്കത്ത് സമര്‍പ്പിച്ചത്. പത്തുമിനിറ്റോളം മുഖ്യമന്ത്രിയുമായി സംസാരിച്ചു. ഇതിനിടയില്‍ നിയമമന്ത്രി എം.വിജയകുമാറും എത്തിയിരുന്നു.
താന്‍ നിരപരാധിയാണെന്നും അിശുദ്ധി വരുത്തി തിരിച്ചെത്തുമെന്നും ജോസഫ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. സംശയിക്കപ്പെട്ട സാഹചര്യത്തില്‍ മന്ത്രിസഭയില്‍ തുടരാന്‍ ആഗ്രഹമില്ലാത്തതിനാലും ഇടതു മുന്നണിയ്ക്ക് കളങ്കം വരാതിരിക്കാനുമാണ് താന്‍ രാജിവച്ചതെന്നും അദ്ദേഹം പറഞ്ഞു.
രാജിവയ്ക്കാന്‍ തീരുമാനിക്കുന്നതിനുമുമ്പുതന്നെ രാജിവയ്ക്കുകയല്ലാതെ മറ്റ് മാര്‍ഗമൊന്നുമില്ലെന്ന വ്യക്തമായ സൂചന മുഖ്യമന്ത്രിയില്‍ നിന്നും മുന്നണിയില്‍ നിന്നും ജോസഫിന് ലഭിച്ചിരുന്നു.
ചൊവ്വാഴ്ച മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചശേഷം വഴുതക്കാട്ടെ ഔദ്യോഗിക വസതിയില്‍ നടന്ന ജോസഫ് ഗ്രൂപ്പ് യോഗത്തില്‍ ജോസഫ് തന്നെയാണ് രാജിസന്നദ്ധത പ്രകടിപ്പിച്ചത്. ഐജിയുടെ റിപ്പോര്‍ട്ടിന്റെ പകര്‍പ്പും യോഗത്തില്‍ പരിശോധിക്കപ്പെട്ടിരുന്നു.












Click it and Unblock the Notifications