രണ്ടുകോടിയുടെ ബ്രൗണ്‍ഷുഗര്‍ പിടിച്ചെടുത്തു
ജമ്മു: ജമ്മു നഗരത്തിനടുത്തുള്ള ഭടിന്ദിയില്‍ നിന്നും ബ്രൗണ്‍ഷുഗറുമായി നാലുപേരെ പൊലിസ് അറസ്റ് ചെയ്തു.
കലിം ഷാ, ആശിഷ് കുമാര്‍, ഇജാസ് അഹമ്മദ്, വിക്കി എന്നിവരാണ് പൊലീസ് പിടിയിലായത്. ആഗോളവിപണിയില്‍ രണ്ടുകോടി രൂപ വിലവരുന്ന രണ്ട് കിലോഗ്രാം ബ്രൗണ്‍ ഷുഗറാണ് ഇവരില്‍ നിന്നും കണ്ടെടുത്തത്.
ജമ്മുസ്വദേശികളായ ഇവര്‍ ദില്ലിയിലേയ്ക്കു മയക്കുമരുന്ന് കടത്താന്‍ ശ്രമിക്കുന്നതിനിടയിലാണ് പിടിയിലായത്.
ചോദ്യം ചെയ്യലിനിടയില്‍ ജമ്മുവിലെ പലോറ മേഖലയില്‍ വെച്ച് ഇവര്‍ കള്ളനോട്ടുകള്‍ അച്ചടിക്കുന്നതായി തെളിഞ്ഞിട്ടുണ്ട്.
ഇതിനെത്തുടര്‍ന്ന് അവിടെ തിരച്ചില്‍ നടത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ അച്ചടിയ്ക്കായി ഉപയോഗിക്കുന്ന കമ്പ്യൂട്ടര്‍, കളര്‍ പ്രിന്റര്‍ എന്നിവയും ഏതാനും കള്ള നോട്ടുകളും കണ്ടെടുത്തിട്ടുണ്ട്. പൊലീസ് ഇവര്‍ക്കെതിരെ കേസ് രജിസ്റര്‍ ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications