Get Updates
Get notified of breaking news, exclusive insights, and must-see stories!

കോടിയേരി കേന്ദ്രമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തും

ദില്ലി: കേരള ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ ബുധനാഴ്ച കേന്ദ്രമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തും.

കേന്ദ്ര വ്യോമയാന മന്ത്രി പ്രഫുല്‍ പട്ടേലിനെക്കണ്ട് കണ്ണൂര്‍ വിമാനത്താവള നിര്‍മ്മാണത്തിന് അനുമതി സംബന്ധിച്ചകാര്യം ചര്‍ച്ചചെയ്യും.

മലബാറിലെ റയില്‍വേ വികസനം, സംസ്ഥാനത്തെ ജയില്‍, പൊലീസ് സംവിധാനങ്ങളുടെ നവീകരണം, വനം പിരിസ്ഥിതിമേഖല എന്നിങ്ങനെ വിവിധ ആവശ്യങ്ങളുമായി അതാത് വകുപ്പുമായി ബന്ധപ്പെട്ട മറ്റു മന്ത്രിമാരുമായും കോടിയേരി കൂടിക്കാഴ്ച നടത്തും.

ചൊവ്വാഴ്ച പ്രധാനമന്ത്രി വിളിച്ചു ചേര്‍ത്ത മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ പങ്കെടുക്കുന്നതിനായാണ് കോടിയേരി ദില്ലിയിലെത്തിയത്.

കേരളത്തിനും നക്സല്‍ ഭീഷണിയുണ്ടെന്ന് അദ്ദേഹം യോഗത്തില്‍ അറിയിച്ചു. മാത്രമല്ല ഭീകരവാദം തടയുന്നതിനായി കേരളത്തിന് പ്രത്യേക സാമ്പത്തിക സഹായം നല്‍കണമെന്നും ആഭ്യന്തര മന്ത്രി യോഗത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+