Get Updates
Get notified of breaking news, exclusive insights, and must-see stories!

രാജ്യസുരക്ഷക്കായി പ്രത്യേക സമിതി രൂപീകരിക്കും: പ്രധാനമന്ത്രി

ദില്ലി: രാജ്യത്തെ വര്‍ദ്ധിച്ചു വരുന്ന നക്സല്‍, തീവ്രവാദി ആക്രമണങ്ങള്‍ തടയുന്നതിനായി മന്ത്രിമാര്‍ ഉള്‍പ്പെടുന്ന പ്രത്യേക അധികാരങ്ങളോടു കൂടിയ ഒരു സമിതി രൂപീകരിക്കുമെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് .

ചൊവാഴ്ച ആഭ്യന്തരസുരക്ഷയെക്കുറിച്ച് ചര്‍ച്ചചെയ്യാന്‍ ചേര്‍ന്ന മുഖ്യമന്ത്രിമാരുടെ യോഗത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്.

രാജ്യത്തെ പ്രധാനകേന്ദ്രങ്ങളില്‍ ഇനിയും അക്രമപ്രവര്‍ത്തനങ്ങള്‍ ഉണ്ടായേക്കുമെന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും യോഗത്തില്‍ അദ്ദേഹം അറിയിച്ചു.

കേന്ദ്ര ആഭ്യന്തരമന്ത്രി അദ്ധ്യക്ഷനായുള്ള ഈ സമിതിയില്‍ തെരഞ്ഞെടുത്ത ചില മുഖ്യമന്ത്രിമാര്‍ ഉള്‍പ്പെടും.

നക്സലൈറ്റുകളെ നിയന്ത്രിക്കുന്നത് സംബന്ധിച്ച് ചെറിയ സമയപരിധികള്‍ക്കിടയില്‍ സമിതി യോഗം ചേരുന്നതാണെന്നും പ്രധാനമന്ത്രി അറിയിച്ചു.

നക്സല്‍ പ്രശ്നം പരിഹരിക്കുന്നതിനായി വിവിധ സംസ്ഥാനങ്ങള്‍ തമ്മില്‍ സുരക്ഷാ സേനയെ കൈമാറ്റം ചെയ്യുന്നത് കൂടാതെ പ്രത്യേകിച്ചുള്ള ആവശ്യങ്ങള്‍ക്കായുള്ള സഹായങ്ങള്‍ തേടാനും ഇടക്കിടെ ചേരുന്ന യോഗങ്ങളില്‍ ചര്‍ച്ച നടത്തും.

സംസ്ഥാനങ്ങളിലെ രഹസ്യാന്വേഷണ വിഭാഗത്തെ ശക്തിപ്പെടുത്തണം. സമാധാനം നിലനിര്‍ത്തുന്നതിനായി കൂടുതല്‍ ജാഗ്രത പുലര്‍ത്തണം. കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ അക്രമ പ്രവര്‍ത്തനങ്ങള്‍ നേരിടുന്നതിനായി യോജിച്ചു പ്രവര്‍ത്തിക്കേണ്ടതുണ്ട്- പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചു.

ആഭ്യന്തര സ്ഥിതിഗതികള്‍ വേണ്ട വിധം വിശകലനം ചെയ്യുക വഴി മാത്രമേ രഹസ്യാന്വേഷണ രംഗത്തെ ശക്തിപ്പെടുത്താനാവൂ എന്നും അദ്ദേഹം വെളിപ്പെടുത്തി.

രാജ്യത്തെ ഏറ്റവും അവഗണിക്കപ്പെട്ട പ്രദേശത്താണ് ഇടതു പക്ഷ തീവ്രവാദികള്‍ പെരുകിയത്. ഇവിടെയാണ് നക് സലൈറ്റ് തീവ്രവാദികളുടെ പ്രധാന തെരഞ്ഞെടുപ്പ് കേന്ദ്രങ്ങള്‍.

ഛത്തീസ്ഗഢ്, ഝാര്‍ഖണ്ഡ്, ബിഹാര്‍, ഓറീസ, ആന്ധ്രാ പ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ നക് സല്‍ പ്രസ്ഥാനത്തിന്റെ സിരാകേന്ദ്രങ്ങളാണ്, അതുപോലെ മറ്റു ചില സംസ്ഥാനങ്ങളും ഇവരുടെ മര്‍മ്മപ്രധാന സ്ഥലങ്ങള്‍ ആയിക്കഴിഞ്ഞു-പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

നക്സലൈറ്റ് അക്രമങ്ങളെ നേരിടുന്നതിനായി വേണ്ട വിധത്തിലുള്ള ക്രമസമാധാന നടപടികള്‍ ഏടുക്കുന്നത് ഉള്‍പ്പെടെയുള്ളവയ്ക്ക് മുഖ്യമന്ത്രിമാര്‍ വ്യക്തിപരമായി തന്നെ നടപടികളെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+