ക്രമസമാധാനം: കേരളത്തിന് പാട്ടീലിന്റെ പ്രശംസ
ദില്ലി: കേരളത്തിലെ ക്രമസമാധാനപാലനത്തെ കേന്ദ്രആഭ്യന്തരമന്ത്രി പ്രശംസിച്ചു.
ഇന്ത്യയിലെ സംസ്ഥാനങ്ങളില്‍ വെച്ചേറ്റവും മികച്ച നിലവാരം പുലര്‍ത്തുന്ന ക്രമസമാധാനനില കേരളത്തിലേതാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി ശിവരാജ് പാട്ടീല്‍ അഭിപ്രായപ്പെട്ടതായി കേരള ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ അറിയിച്ചു.
കേരള പൊലീസിന്റെ നവീകരണത്തിനായി ധനസഹായം ആവശ്യപ്പെട്ട് ശിവരാജ് പാട്ടീലുമായി നടത്തിയ കൂടിക്കാഴ്ചക്കിടയിലാണ് അദ്ദേഹം ഇത്തരത്തില്‍ അഭിപ്രായപ്പെട്ടതെന്ന് കോടിയേരി പറഞ്ഞു.
കേരള പൊലീസിന് നല്‍കുന്ന കോട്ടേഴ്സില്‍ അസൗകര്യങ്ങളുണ്ടെന്നും അതിനാല്‍ നിര്‍മ്മാണരീതി മാറ്റണമെന്നും കോടിയേരി കേന്ദ്രമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഈ ആവശ്യത്തില്‍ ശിവരാജ് പാട്ടില്‍ സമ്മതം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് കോടിയേരി പറഞ്ഞു.












Click it and Unblock the Notifications