ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി
കൊല്ലം: ശാസ്താംകോട്ട പോരുവഴിയില്‍ ദമ്പതികളെ മരിച്ചനിലയില്‍ കണ്ടെത്തി . ഇടയ്ക്കാട് പ്രഭാത് ഭവനത്തില്‍ സഹദേവന്‍(48), ഭാര്യ കോമള (37) എന്നിവരെയാണ് ചൊവ്വാഴ്ച മരിച്ചനിലയില്‍ കണ്ടെത്തിയത്.
കോമളയുടെ മൃതദേഹം പ്ലാസ്റിക് കയര്‍ ഉപയോഗിച്ച് കഴുത്തുമുറുക്കിക്കൊന്നനിലയില്‍ സ്റെയര്‍ കേസിനടിയിലാണ് കണ്ടെത്തിയത്. വീടിനടുത്തുള്ള പേരമരത്തില്‍ തൂങ്ങിമരിച്ചനിലയിലാണ് സഹദേവന്റെ മൃതദേഹം കണ്ടുകിട്ടിയത്.
ഇവരുടെ മക്കളായ പ്രസാദ്, പ്രശാന്തി എന്നിവരും സഹദേവന്റെ സഹോദരി രതിയും ഉള്‍പ്പെടെയാണ് താമസിക്കുന്നത്.
രാത്രിയില്‍ മക്കളെ ടെലിവിഷന്‍ കാണാനും സഹോദരിയെ അത്താഴം കഴിക്കാനും നിര്‍ബന്ധിച്ച് അയച്ചശേഷം ഭാര്യയെകൊലപ്പെടുത്തിയ സഹദേവന്‍ തൂങ്ങിമരിക്കുകയായിരുന്നുവെന്നാണ് പൊലീസിന്റെ നിഗമനം.
രാത്രിയില്‍ കാണാഞ്ഞതിനെത്തുടര്‍ന്ന് തിരച്ചില്‍ നടത്തിയപ്പോഴാണ് ഇവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. സാമ്പത്തിക ബുദ്ധിമുട്ടാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് കരുതപ്പെടുന്നു.
വൃക്കരോഗിയായ മകന്റെ ചികിത്സാ ചിലവിനും മറ്റുമായി വന്‍ തോതില്‍ പണം ആവശ്യമായി വന്നതിനെത്തുടര്‍ന്ന് ഇവര്‍ ബാങ്കില്‍ നിന്നും മറ്റും പണം കടമെടുത്തിരുന്നു.
ലോണ്‍ തിരിച്ചടയ്ക്കാന്‍ കഴിയാത്ത മാനസിക പ്രയാസം ഇവരെ അലട്ടിയിരുന്നതായി പറയപ്പെടുന്നു. കൂലിത്തൊഴിലാളിയാണ് സഹദേവന്‍.
മൃതദേഹങ്ങള്‍ പോസ്റ് മോര്‍ട്ടത്തിനായി തിരുവനന്തപുരത്തേയ്ക്ക് അയച്ചു. ശൂരനാട് പൊലീസ് കേസെടുത്തിട്ടുണ്ട്.












Click it and Unblock the Notifications