മുഹമ്മദ് കമ്മറ്റി റിപ്പോര്‍ട്ട് വ്യാഴാഴ്ച സമര്‍പ്പിക്കും
കൊച്ചി: സ്വാശ്രയ കോളജ് പ്രവേശനപ്രശ്നം അന്വേഷിക്കുന്ന ജിസ്റിസ് പി.എ മുഹമ്മദ് കമ്മറ്റിയുടെ അന്തിമ റിപ്പോര്‍ട്ട് ബുധനാഴ്ച തയ്യാറാകും.
റിപ്പോര്‍ട്ട് വ്യാഴാഴ്ച സര്‍ക്കാറിന് സമര്‍പ്പിക്കും. മാനേജ്മെന്റ് സീറ്റില്‍ പ്രവേശനംനേടിയ ഇരുപത് ശതമാനം വിദ്യാര്‍ത്ഥികളുടെ പ്രവേശനവുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോര്‍ട്ടാണിത്.
പ്രവേശനത്തില്‍ ക്രമക്കേടുണ്ടെന്ന് കണ്ടെത്തിയാല്‍ ഇവരുടെ പഠനം അനിശ്ചിതത്വത്തിലാകും. കമ്മറ്റിയുടെ നിഷ്പക്ഷമായ നിലപാടിനെ മാനേജ്മെന്റുകള്‍ ചോദ്യംചെയ്തിരിക്കുകയാണ്.
സ്വാശ്രയ കോളജ് പ്രവേശനവുമായി ബന്ധപ്പെട്ട് കൂടുതല്‍ നിയമയുദ്ധത്തിന് ഈ റിപ്പോര്‍ട്ട് കാരണമായേക്കും.
ഇതിനിടയില്‍ സ്വാശ്രയ കോളജില്‍ പ്രവേശനം നേടിയ വിദ്യാര്‍ത്ഥികളും അവരുടെ രക്ഷിതാക്കളും ബുധനാള്ച കോട്ടയത്ത് ഉപവാസം നടത്തും.
സുപ്രിം കോടതി വിധി വന്നശേഷവും സ്വാശ്രയ വിദ്യാഭ്യാസ മേഖലയില്‍ നിലനില്‍ക്കുന്ന അനിശ്ചിതാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ടാണ് ഉപവാസ സമരം നടത്തുന്നത്.












Click it and Unblock the Notifications