ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വീട്ടമ്മ മരിച്ചു
തിരുവനന്തപുരം: തിരുവനന്തപുരത്തെ കിള്ളിപ്പാലത്ത് ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വീട്ടമ്മ മരിച്ചു.
ബുധനാഴ്ച രാവിലെ ആറര മണിക്ക് കിള്ളിപ്പാലത്തെ കുര്യാത്തിയിലുള്ള പുത്തന്‍കോട്ട പേരകം വീട്ടില്‍ വിദ്യ (26) ആണ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് മരിച്ചത്. ഇവരുടെ രണ്ട് മക്കള്‍ക്ക് സംഭവത്തില്‍ ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്.
സംഭവസ്ഥലത്തെത്തി അന്വേഷണം നടത്തിയ പൊലീസ് വിദ്യ ആത്മഹത്യ ചെയ്തതാണെന്ന് സംശയമുള്ളതായി അറിയിച്ചു.
സുബ്രഹ്മണ്യന്‍ എന്നയാളുടെ വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന ഓട്ടോ ഡ്രൈവര്‍ സതീഷിന്റെ ഭാര്യയാണ് മരിച്ച വിദ്യ. ശ്രുതി (4), പൂജ (1) എന്നിവരാണ് മക്കള്‍. ഗുരുതരമായി പൊള്ളലേറ്റ കുട്ടികളെ എസ്.എ.റ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
സാമ്പത്തിക പ്രതിസന്ധി മൂലം വിദ്യ ആത്മഹത്യ ചെയ്തതാണെന്നാണ് പൊലീസിന്റെ നിഗമനം. സതീശ് ബുധനാഴ്ച രാവിലെ പാലുവാങ്ങാന്‍ പുറത്തുപോയ സമയത്താണ് സ് ഫോടനം നടന്നത്.
ഗ്യാസ് സിലിണ്ടര്‍ തുറന്ന് വിട്ട ശേഷം ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തിയാണ് വിദ്യ മരിച്ചതെന്നാണ് ഇപ്പോള്‍ സംശയം.
ഭര്‍ത്താവായ സതീശിനെ ഇത് സംബന്ധിച്ച് വിശദമായി ചോദ്യം ചെയ്യാനായി ഫോര്‍ട്ട് പൊലീസ് കസ്റഡിയിലെടുത്തിട്ടുണ്ട്.












Click it and Unblock the Notifications