ഇന്ത്യയും ചൈനയും വന്‍ സാമ്പത്തിക വളര്‍ച്ചനേടും: എ ഡി ബി
മനില: ഏഷ്യയിലെ വികസിത രാജ്യങ്ങളിലെ മുന്‍ നിരക്കാരായ ഇന്ത്യയും ചൈനയും വന്‍ സാമ്പത്തിക വളര്‍ച്ച കൈവരിക്കുമെന്ന് ഏഷ്യന്‍ വികസന ബാങ്ക് പ്രതീക്ഷിക്കുന്നതായി റിപ്പോര്‍ട്ട്.
ഏഷ്യയിലെ സാമ്പത്തിക വളര്‍ച്ച് 7.2 ശതമാനമായി ലക്ഷ്യം വച്ചിരുന്നെങ്കിലും യഥാര്‍ത്ഥത്തിലുള്ള വളര്‍ച്ച 7.7 ശതമാനമാകുമെന്നാണ് എ.ഡി.ബി ഇപ്പോള്‍ പ്രതീക്ഷിക്കുന്നത്.
ആഗോള എണ്ണ വിപണിയിലെ വില വ്യതിയാനം ഈ രാജ്യങ്ങള്‍ സമര്‍ത്ഥമായി നേരിട്ടതാണ് സാമ്പത്തിക വളര്‍ച്ചയ്ക്ക് ആക്കം കൂട്ടിയത്. ജപ്പാന്‍ ഒഴികെയുള്ള ഏഷ്യാ-പസഫിക് മേഖലയിലെ 43 രാജ്യങ്ങള്‍ 2005 ല്‍ 7.6 ശതമാനം സാമ്പത്തിക വളര്‍ച്ചയാണ് കൈവരിച്ചത്.
ഏഷ്യന്‍ രാജ്യങ്ങളുടെ ആകെയുള്ള വളര്‍ച്ചയുടെ പകുതിയിലധികം പങ്കും ഇന്ത്യയുടേയും ചൈനയുടേയും സംഭാവനയാണ്.
നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ ചൈനയുടെ സാമ്പത്തിക വളര്‍ച്ച 10.9 ആണ്. ചൈനയുടെ വാര്‍ഷിക സാമ്പത്തിക വളര്‍ച്ച 10.4 ആയിരിക്കുമെന്നാണ് ഇപ്പോള്‍ പ്രതീക്ഷിക്കുന്നത്. 2007 ല്‍ ഇത് 9.5 ശതമാനം ആകുമെന്നും കരുതുന്നു.
അതേ സമയം ഇന്ത്യയില്‍ 2005 ലെ സാമ്പത്തിക വളര്‍ച്ച 8.4 ശതമാനം ആയിരുന്നു. ഇന്ത്യ നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ 7.8 ശതമാനം വളര്‍ച്ച നേടുമെന്നാണ് കരുതുന്നത്.
കാര്‍ഷിക രംഗത്തെ സ്ഥിരമായ പുരോഗതിയും വളര്‍ച്ചയും വ്യാവസായിക രംഗത്തെ ക്രമമായ വളര്‍ച്ചയും ആണ് ഇന്ത്യയുടെ സാമ്പത്തിക രംഗത്തെ മെച്ചപ്പെടുത്തിയത്.
ദക്ഷിണ കൊറിയ (5.1 %), തയ്വാന്‍ (4.3 %) മംഗോളിയ (6.8 %) എന്നീ രാജ്യങ്ങളും ഈ മേഖലയില്‍ മെച്ചപ്പെട്ട സാമ്പത്തിക വളര്‍ച്ച കൈവരിക്കുമെന്നാണ് എ.ഡി.ബി പറയുന്നത്.












Click it and Unblock the Notifications