ബിജെപി നിര്‍വ്വാഹകസമിതി യോഗം തുടങ്ങി
ദില്ലി: ബി.ജെ.പി ദേശീയ നിര്‍വാഹക സമിതിയോഗം വ്യാഴാഴ്ച ഡെറാഡൂണില്‍ തുടങ്ങി. പാര്‍ട്ടിയുടെ പ്രവര്‍ത്തന ശൈലിയില്‍ കാര്യമായ മാറ്റം വരുത്തുന്നതിനെക്കുറിച്ച് യോഗം ചര്‍ച്ചചെയ്യും.
വന്ദേമാതരം മുഖ്യവിഷയമായി ഉയര്‍ത്തിക്കാട്ടി ഹിന്ദു വോട്ട് ബാങ്ക് നേടാനുള്ള ശ്രമത്തിലാണ് ബിജെപി.
വ്യാഴാഴ്ച രാവിലെ ഡെറാഡൂണിലെ സമ്മേളന വേദിയില്‍ നേതാക്കള്‍ ഒരുമിച്ച് വന്ദേമാതരം ആലപിച്ചു.
മുമ്പ് മുസ്ലീംലീഗിന്റെ നിര്‍ബന്ധ പ്രകാരം ഒഴിവാക്കിയ ഭാഗങ്ങള്‍ കൂടി ചേര്‍ത്ത് പൂര്‍ണമായും വന്ദേമാതരം ആലപിച്ചുകൊണ്ട് ബി.ജെ.പി നേതാക്കള്‍ പാര്‍ട്ടിയുടെ രാഷ്ട്രീയ ലക്ഷ്യം വ്യക്തമാക്കി.
ഡെറാഡൂണില്‍ സമ്മേളനം നടക്കുന്ന വേദിക്ക് വന്ദേമാതരം നഗര്‍ എന്നാണ് പേരിട്ടിരിക്കുന്നത്.
വന്ദേമാതരം ദേശീയതലത്തില്‍ പ്രചരണ വിഷയമാക്കുന്നതിനെക്കുറിച്ച് നിര്‍വാഹക സമിതിയോഗം ചര്‍ച്ച ചെയ്യും.
യുപിഎ സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെയുള്ള പ്രതിഷേദ സമരങ്ങള്‍ ശക്തമാക്കാനുള്ള തീരുമാനവും നിര്‍വാഹക സമിതിയോഗത്തിലുണ്ടാവും.
യോഗത്തിന് മുന്നോടിയായി ബിജെപി ഭാരവാഹികളുടെ യോഗം വ്യാഴാഴ്ച രാവിലെ നടന്നു.
പാര്‍ട്ടി അധ്യക്ഷന്‍ രാജ്നാഥ് സിംഗിന്റെ അധ്യക്ഷതയിലായിരുന്നു യോഗം നടന്നത്.
ജാര്‍ഖണ്ഡിലെ രാഷ്ട്രീയ സംഭവവികാസങ്ങള്‍ക്കൊപ്പം ഉത്തര്‍പ്രദേശ്, ഉത്തരാഞ്ചല്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ അടുത്തവര്‍ഷം നടക്കുന്ന തെരഞ്ഞെടുപ്പും നിര്‍വാഹക സമിതിയോഗത്തില്‍ ചര്‍ച്ചാവിഷയമാകും.
ദേശീയ രാഷ്ട്രീയത്തില്‍ തിരിച്ച് വരണമെങ്കില്‍ ബി.ജെ.പിക്ക് ഉത്തര്‍പ്രദേശില്‍ നഷ്ടപെട്ട പ്രതാപം വീണ്ടെടുക്കേണ്ടതുണ്ട്.
ബി.ജെ.പി. നേതാക്കളായ എ.ബി.വാജ്പേയി, എല്‍.കെ.അദ്വാനി, രാജ്നാഥ് സിംഗ് തുടങ്ങിയവര്‍ നിര്‍വാഹക സമിതിയോഗത്തില്‍ പങ്കെടുക്കും.യോഗം മൂന്ന് ദിവസം നീണ്ടുനില്‍ക്കും.












Click it and Unblock the Notifications