കണ്ണൂര്‍ വിമാനത്താവളം: അനുമതി നല്‍കുമെന്ന് പട്ടേല്‍
ദില്ലി: കണ്ണൂരില്‍ സ്ഥാപിക്കുന്ന കേരളത്തിന്റെ നാലാമത്തെ വിമാനത്താവളത്തിന് സ്ഥലം ഏറ്റെടുക്കുന്നതിനായി പ്രത്യേക ഉദ്യോഗസ്ഥനെ സര്‍ക്കാര്‍ ഉടന്‍ നിയമിക്കും.
ഇതുമായി ബന്ധപ്പെട്ട നടപടികളെല്ലാം സംസ്ഥാന സര്‍ക്കാര്‍ എത്രയും പെട്ടന്ന് പൂര്‍ത്തിയാക്കിയാല്‍ വിമാനത്താവളത്തിന് അനുമതി നല്‍കാമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി പ്രഫുല്‍ പട്ടേല്‍ ഉറപ്പുനല്‍കിയതായി കേരള ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ ദില്ലിയില്‍ അറിയിച്ചു.
സംസ്ഥാന മന്ത്രിസഭയുടെ അടുത്തയാഴ്ചത്തെ യോഗത്തില്‍ പ്രത്യേക ഉദ്യോഗസ്ഥനെ നിയമിക്കാനുള്ള നിര്‍ദ്ദേശം പരിഗണിക്കുമെന്ന് കേന്ദ്രമന്ത്രിയുമായി നടത്തിയ ചര്‍ച്ചയ്ക്കു ശേഷം വാര്‍ത്താസമ്മേളനത്തില്‍ കോടിയേരി വ്യക്തമാക്കി.
പുതിയതായി നിര്‍മ്മിക്കുന്ന വിമാനത്താവളങ്ങള്‍ക്ക് രണ്ട് റണ്‍വേകള്‍ക്കുള്ള സ്ഥലം വേണമെന്ന നിബന്ധന കണ്ണൂരിന്റെ കാര്യത്തില്‍ ഒഴിവാക്കുമെന്ന് പട്ടേല്‍ പറഞ്ഞിട്ടുണ്ട്.
കണ്ണൂര്‍ വിമാനത്താവളം നെടുമ്പാശേരി വിമാനത്താവളത്തിന്റെ മാതൃകയില്‍ നിര്‍മ്മിക്കുന്ന കാര്യം പരിഗണിക്കുമെന്നും കേന്ദ്രമന്ത്രി ഉറപ്പുനല്‍കിയിട്ടുണ്ട്- കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.












Click it and Unblock the Notifications