ജാര്‍ഖണ്ഡില്‍ ഖനിയപകടം: 57 പേരുടെ ജീവന്‍ അപകടത്തില്‍
ധന്‍ബാദ്: ജാര്‍ഖണ്ഡിലെ ധന്‍ബാദില്‍ വാതകച്ചോര്‍ച്ചയെത്തുടര്‍ന്ന് അഗ്നിബാധയുണ്ടായ കല്‍ക്കരി ഖനിയില്‍ ചുരുങ്ങിയത് 57തൊഴിലാളികള്‍ കുടുങ്ങിയതായി റിപ്പോര്‍ട്ട്.
റാഞ്ചിയില്‍ നിന്നും 220കിലോമീറ്റര്‍ അകലെ ബാത്ദിയിലെ ഭാരത് കോക്ക് ആന്റ് കോള്‍ ലിമിറ്റഡിന്റെ (ബിസിസിഎല്‍) ഖനിയിലാണ് അപകടമുണ്ടായത്.
പൊള്ളലേറ്റ നിലയില്‍ പുറത്തെത്തിയ മൂന്ന് തൊഴിലാളികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാത്രി ഒമ്പതുമണിയോടെയാണ് ഖനിയില്‍ അപകടമുണ്ടായ വിവരം പുറംലോകം അറിയുന്നത്.
ഭൂമിയുടെ ഉപരിതലത്തില്‍ നിന്നും ഒന്നര കിലോമീറ്ററോളം അടിയില്‍ കുടുങ്ങിപ്പോയവരെ രക്ഷിക്കാന്‍ ശ്രമങ്ങള്‍ തുടരുകയാണ്.
എന്നാല്‍ ഇവരെ ജീവനോടെ രക്ഷപ്പെടുത്താന്‍ കഴിയുമോ എന്ന കാര്യത്തില്‍ ഉറപ്പില്ലെന്ന് ബിസിസിഎല്‍ ചെയര്‍മാന്‍ എസ്.ഭട്ടാചാര്യ പറഞ്ഞു.












Click it and Unblock the Notifications