എയ്ഡിസിനെതിരെ പ്രചാരണം നടത്തും: ശ്രീമതി
മട്ടന്നൂര്‍: കേരളത്തെ എയ്ഡ്സ് വിമുക്ത സംസ്ഥാനമാക്കി മാറ്റുന്നതിനായി എന്‍സിസി കേഡറ്റുകള്‍ സജീവമായി പ്രവര്‍ത്തിക്കണമെന്ന് ആരോഗ്യമന്ത്രി പി.കെ ശ്രീമതി പറഞ്ഞു.
എന്‍സിസി 31ാം ബെറ്റാലിയന്‍ പരിശീലന ക്യാമ്പിന്റെ ഭാഗമായി മട്ടന്നൂരില്‍ സംഘടിപ്പിച്ച എയ്ഡ്സ് ബോധവത്കരണ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്ന മന്ത്രി.
എയ്ഡ്സ് രോഗത്തിനെതിരെ സംസ്ഥാന സര്‍ക്കാറും ആരോഗ്യ വകുപ്പും സംയുക്തമായി പ്രചാരണ പരിപാടികള്‍ സംഘടപ്പിക്കും.
ഗ്രാമപ്രദേശങ്ങളെ കേന്ദ്രീകരിച്ചാണ് പ്രചാരണങ്ങള്‍ നടത്തുക. ഇത് നടപ്പിലാക്കാന്‍ എന്‍സിസി കേഡറ്റുകളുടെ പങ്കാളിത്തം ആവശ്യമാണ്- അവര്‍ പറഞ്ഞു.
പരിപാടിയോടനുബന്ധിച്ച് എന്‍സിസി കേഡറ്റുകളുടെ റാലിയും സംഘടിപ്പിച്ചിരുന്നു.












Click it and Unblock the Notifications