16 മുതല്‍ സ്വകാര്യബസുകള്‍ പണിമുടക്കും
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ബസുകളും ലോറികളും സെപ്റ്റംബര്‍ 15 മുതല്‍ പണിമുടക്കും. വാഹനങ്ങളില്‍ വേഗമാനകം (സ്പീഡ് ഗവര്‍ണര്‍)നിര്‍ബന്ധമാക്കണമെന്ന നിര്‍ദ്ദേശത്തില്‍ പ്രതിഷേധിച്ചാണ് സമരം.
സെപ്റ്റംബര്‍ 15ന് അര്‍ദ്ധരാത്രിമുതല്‍ ലോറികളും 16 മുതല്‍ സ്വകാര്യ ബസുകളും പണിമടുക്കുമെന്നാണ് സംഘടനാ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചിരിക്കുന്നത്.
സ്വകാര്യവാഹനങ്ങളില്‍ വേഗമാനകം ഘടിപ്പിയ്ക്കണമെന്ന നിര്‍ദേശത്തില്‍നിന്ന് ബസുകളെ ഒഴിവാക്കുക, വിദ്യാര്‍ത്ഥികളുടെ യാത്രാ നിരക്ക് വര്‍ദ്ധിപ്പിക്കുക, ഡീസല്‍ വില വര്‍ദ്ധനവില്‍ നിന്നും ബസുകളെ ഒഴിവാക്കുക തുടങ്ങിയവയാണ് ബസുടമകളുടെ ആവശ്യങ്ങള്‍.
വേഗമാനകം സ്ഥാപിക്കുന്നതിനെതിരെയാണ് ലോറി ഉടമകളും സമരത്തിനിറങ്ങുന്നത്. തങ്ങളുടെ മേല്‍ അധിക ഭാരം അടിച്ചേല്‍പ്പിക്കുന്ന ഒന്നാണിതെന്നാണ് രണ്ട് സംഘടനകളുടെയും ഭാരവാഹികള്‍ പറയുന്നത്.












Click it and Unblock the Notifications