Get Updates
Get notified of breaking news, exclusive insights, and must-see stories!

കോഴിക്കോട്ട് ഹൈക്കോടതി ബഞ്ച് ആവശ്യം ശക്തമാകുന്നു

കോഴിക്കോട്: മലബാര്‍ മേഖലയുടെ തലസ്ഥാനമായി കണക്കാക്കപ്പെടുന്ന കോഴിക്കോട് ജില്ലയില്‍ ഹൈക്കോടതി ബഞ്ച് സ്ഥാപിക്കുകയെന്ന ആവശ്യം ശക്തമാകുന്നു.

ഈ ആവശ്യം ശക്തമായി ബോധിപ്പിക്കുന്നതിനായി എല്ലാരാഷ്ട്രീയ പാര്‍ട്ടികളും ഉള്‍പ്പെടുന്ന ഒരു സര്‍വ്വകക്ഷി സംഘം മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനും നിയമമന്ത്രി എം.വിജയകുമാറിനും നിവേദനം നല്‍കാന്‍ തീരുമാനിച്ചു.

കോഴിക്കോട് നഗരസഭാ മേയര്‍ എം.ഭാസ്കരന്‍ ചെയര്‍മാനായ ആക്ഷന്‍ കമ്മറ്റിയാണ് ഇക്കാര്യം അറിയിച്ചത്.

കോഴിക്കോട്, കാസര്‍കോഡ് ജില്ലകളില്‍ നിന്നുള്ള ആളുകള്‍ക്ക് ഹൈക്കോടതിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നിര്‍വ്വഹിക്കാന്‍ നേരിടേണ്ടിവരുന്ന ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്താണ് ഇത്തരമൊരാവശ്യം ഉന്നയിക്കുന്നത്. എന്നാല്‍ ഈ ആവശ്യം തുടര്‍ച്ചയായി നിഷേധിക്കപ്പെടുകയാണ്- മേയര്‍ എം. ഭസ്കരന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

കാസര്‍കോഡ് ജില്ലയില്‍ നിന്നുള്ള ഒരു വ്യക്തിയ്ക്ക് 423കിലോമീറ്റര്‍ സഞ്ചരിച്ചെങ്കില്‍ മാത്രമേ ഇപ്പോള്‍ പുതിയ ബഞ്ച് അനുവദിച്ചിരിക്കുന്ന തിരുവനന്തപുരത്തെത്താന്‍ കഴിയുകയുള്ളു.

ഉയര്‍ന്ന യാത്രാച്ചെലവും ദൂരവും സമയനഷ്ടവും ആളുകളെ കുഴക്കുകയാണ്. കോഴിക്കോട്ട് ബഞ്ച് അനുവദിക്കുകയാണെങ്കില്‍ മലപ്പുറം, വയനാട് , പാലക്കാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ആറുജില്ലകളിലുള്ള ജനങ്ങള്‍ക്കും അത് വലിയ സഹായമായിരിക്കും.

ഇന്ത്യയിലെ മറ്റ് പലസംസ്ഥാനങ്ങളിലും ഒന്നില്‍ കൂടുതല്‍ ഹൈക്കോടതി ബഞ്ചുകള്‍ അനുവദിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇക്കാര്യത്തില്‍ നിയമതടസ്സങ്ങളില്ലെന്ന കാര്യം വ്യക്തമാണ്.

ഇതുമായി ബന്ധപ്പെട്ട തുടര്‍ പരിപാടികള്‍ ചര്‍ച്ചചെയ്യുന്നതിനായി സര്‍വ്വകക്ഷി സംഘം സെപ്തംബര്‍ 12ന് യോഗം ചേരും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+